“അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ ഞാന്‍ വെറുതെ വിടില്ല. അയാളത് അര്‍ഹിക്കുന്നുണ്ട്, അദ്ദേഹത്തിന് അതറിയാം” കരീന കപൂര്‍

ബോളീവുഡിലെ ഏവര്‍ ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ് ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദിക്ഷിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച  ‘ദേവദാസ്’. സഞ്ജയ് ലീല ബന്‍സാലി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
എന്നാല്‍ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഐശ്വര്യയ്ക്ക് പകരം ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്, കരീന കപൂറിനെ ആയിരുന്നു. ഈ ചിത്രത്തിലേക്കായി കരീനയുടെ സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കരീനയോട് പറയുക പോലും ചെയ്യാതെ അവരെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കി.

ഇത് കൊണ്ട് തന്നെ കരീന സംവിധായകനായ സന്‍ജയ് ലീല ബന്‍സാലിയുമായി വളരെ നാള്‍ പിണക്കത്തിലായിരുന്നു. ഒരു അഭിമുഖത്തില്‍ കരീന തന്നെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ദേവ്ദാസില്‍  ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണി നിരന്നു. 

തന്നെ വച്ച്‌ ഹം ദില്‍ ദേ ചുക്കേ സനം പോലൊരു ചിത്രം ചെയ്യണം സഞ്ജയ് ലീലാ ബന്‍സാലി. അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ വെറുതെ വിടില്ല. അയാളത് അര്‍ഹിക്കുന്നുണ്ട്, അദ്ദേഹത്തിനും അതറിയാം. ഒരിക്കല്‍ കരീന പറയുകയുണ്ടായി. പിന്നീട് സിക്കന്ദര്‍ ഖേറിൻ്റെ  പിറന്നാള്‍ ആഘോഷത്തിന് പോയപ്പോള്‍ ദേവ്ദാസില്‍ അഭിനയിച്ച കിരണ്‍ ഖേറിനോട്  ബന്‍സാലിയെ കണ്ടേ പറ്റൂവെന്ന് താന്‍ പറഞ്ഞിരുന്നു. അങ്ങനെ  അദ്ദേഹത്തിൻ്റെ  അടുത്തേക്ക് അവര്‍ തന്നെ  കൊണ്ടു പോവുകയും അവിടെ വച്ച് തങ്ങള്‍ വീണ്ടും സുഹൃത്തുക്കളാവുകയും ചെയ്തുവെന്ന് കരീന പിന്നീട് പറയുകയുണ്ടായി.

Leave a Reply

Your email address will not be published.