വസ്ത്രധാരണ ശൈലികൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. സിനിമയിലെ സ്റ്റൈല്‍ കൊണ്ട് പുതു ചരിതം രജിച്ച നടനാണ് ‘സ്റ്റൈല്‍ മന്നന്’ രജനികാന്ത്. എന്നാല്‍ ഇവര്‍ക്കൊക്കെ എഴുപതിന് മുകളില്‍ പ്രായമായെന്ന് പറഞ്ഞാല്‍ ആര്‍ക്കും അതിലൊരത്ഭുതവും തോന്നാറില്ല. എന്നാല്‍ മമ്മൂട്ടിക്കു എഴുപത് വയസ്സാണ് പ്രായം എന്ന് കേള്‍ക്കുമ്ബോള്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വയ്ക്കും. കാരണം, അദ്ദേഹത്തെ കണ്ടാല്‍ അത്രയും പ്രായം തോന്നിക്കില്ല എന്നതുതന്നെ. എന്നാല്‍ ഇനീ നമുക്ക് മമ്മൂട്ടിയുടെ അതേ പ്രായമുള്ള ചില പ്രശസ്ഥരെ ഒന്ന് പരിശോധിക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത് 1950 സെപ്തംബര്‍ 17 ന് ആണ്. ഇപ്പോള്‍ പ്രായം 71 ആവുകയാണ്. മമ്മൂട്ടി ജനിച്ചതാകട്ടെ, 1951 സെപ്തംബര്‍ 7 നും. ഒരു വര്‍ഷവും പത്ത് ദിവസവും ആണ് ഇവര്‍ക്കിടയിലെ പ്രായ വ്യത്യാസം. സിനിമയില്‍ പ്രത്യക്ഷപ്പെടുംമ്പോൾ സ്റ്റൈല്‍ മന്നനായി തിളങ്ങാറുണ്ടെങ്കിലും സിനിമയ്ക്ക് പുറത്ത്, കഷണ്ടി കയറിയ തലയും, നരച്ച താടിയും ഒക്കെയായിട്ടാണ് അദ്ദേഹത്തെ നമ്മള് കാണാറുള്ളത്. 1950 ഡിസംബര്‍ 17 ന് ആണ് അദ്ദേഹം ജനിച്ചത്. മമ്മൂട്ടിയേക്കാള്‍ ഒമ്പത് മാസത്തിനും അഞ്ച് ദിവസത്തിനും മൂത്തതാണ് രജനികാന്ത്.
ശരീര സംരക്ഷണത്തിൻ്റെ കാര്യങ്ങളില്‍ അത്ര ശ്രദ്ധാലു അല്ല മോഹന്‍ലാല്‍. ശരിയായി ശരീരം മെയിന്റെയിന്‍ ചെയ്യാത്തത്തിന് നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം കേള്‍ക്കാറുണ്ട്. 1960 മെയ് 21 ന് ജനിച്ച മോഹന്‍ലാലിന് പ്രായം 61 വയസ്സാണ്. മമ്മൂട്ടിയേക്കാള്‍ 9 വയസ്സിന്റെ ഇളപ്പമുണ്ട് മോഹന്‍ലാലിന്. മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. രാജ്യസഭ എംപി കൂടിയായ അദ്ദേഹം ആരോഗ്യകാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധാലുവാണ്. അദ്ദേഹം ജനിച്ചത് 1958 ജൂണ്‍ 25. പ്രായം 63 വയസ്സ് പ്രായം. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ്സിന് ഇളപ്പം. മോഹന്ലാലിനേക്കാള് രണ്ട് വയസ്സ് കൂടുതലും ഉണ്ട്.

ബോളിവുഡിലെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്. 1942 ഒക്ടോബര്‍ 11 ന് ആയിരുന്നു ജനനം. മമ്മൂട്ടിയേക്കാള്‍ എട്ട് വയസ്സിൻ്റെ മൂപ്പുണ്ട് അമിതാഭ് ബച്ചന്. എന്നാല്‍ പത്ത് വര്‍ഷം മുന്‍പത്തെ ബച്ചനെക്കാള്‍ ചെറുപ്പമാണ് ഇപ്പോഴത്തെ മമ്മൂട്ടി.
മമ്മൂട്ടിയ്ക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കമല്‍ ഹാസന് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളാണ് മമ്മൂട്ടി എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. 1954 നവംബര്‍ 7 ന് ആണ് കമല്‍ ഹാസൻ്റെ ജന്മദിനം. ഇപ്പോള്‍ പ്രായം 67. മമ്മൂട്ടിയേക്കാള്‍ മൂന്ന് വയസ്സ് ഇളയതാണ് അദ്ദേഹം.