വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തിനിടെ 25 തവണ വിവിധ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടി; ഓരോ പ്രാവശ്യവും തിരികെ വരുമ്പോള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച് ഭര്‍ത്താവ് മാതൃകയായി !!

പ്രണയവും വിവാഹേതര ബന്ധവും അതിനെത്തുടര്‍ന്നുള്ള ഒളിച്ചോട്ടവും സര്‍വ സാധാരണമായ കാര്യമാണ്. പൊതുവേ വിവാഹ ശേഷമുള്ള പ്രണയത്തെ അവിഹിത ബന്ധമായാണ് സമൂഹം കരുതുന്നത്. എന്നാല്‍ ആസാമിലെ ഗുവാഹാത്തി സ്വദേശിയായ യുവതിയെ സംബന്ധിച്ച് ഇതൊക്കെ നിസാരം. ഒളിച്ചോട്ടം പതിവാക്കിയിരിക്കുകയാണ് ഈ  ആസാം കാരി. കൃത്യമായി പറഞ്ഞാല്‍ വിവാഹ ശേഷം ഇവർ വിവിധ പുരുഷൻമാർക്കൊപ്പം 25 തവണയിലധികം ഒളിച്ചോടിയെന്നാണ് ഇതുവരെയുള്ള കണക്ക്. ഈ യുവതിയെ സംബന്ധിച്ച് ഒളിച്ചോട്ടം ഒരു ജീവിത പ്രക്രീയ ആയതുകൊണ്ട് കൃത്യമായ കണക്ക് വീട്ടുകാർക്കും ഓർമ്മയില്ല. എങ്കിലും 20 മുതല്‍ 25 തവണ വരെ വ്യത്യസ്തരായ  പുരുഷന്മാരുമായി ഇവര്‍ ഒളിച്ചോടിയിട്ടുണ്ടെന്നു ഭർതൃപിതാവ് പറയുന്നു. ആസമിലെ നാഗോൺ എന്ന ജില്ലയിൽ നിന്നും വിവാഹിതയായ കുടുംബസ്ഥയായ ഈ സ്ത്രീ ഒളിച്ചോട്ടത്തിൽ ഒരു റിക്കാഡ് തന്നെ തീര്‍ത്തിരിക്കുകയാണ്.

ഇവര്‍ താമസിക്കുന്നത് മദ്ധ്യ ആസാമിലെ ധിംഗ് ലഹ്കർ എന്ന ഗ്രാമത്തിലാണ്. ഭർത്താവും മൂന്ന് കുട്ടികളുമുണ്ട്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. ഓരോ പ്രാവശ്യവും ഒളിച്ചോട്ടത്തിന് ശേഷം ദിവസങ്ങൾക്കകം തന്നെ ഇവർ വീട്ടില്‍ മടങ്ങിയെത്തും.  തിരികെ എത്തുംമ്പോൾ ഭര്‍ത്താവ് ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും.  ഭര്‍ത്താവിന്‍റെ ഈ സ്നേഹ നിര്‍ഭരായ സ്വീകരണമാണ് യുവതിയുടെ അടുത്ത ഒളിച്ചോട്ടത്തിനുള്ള പ്രചോദനം. ഇദ്ദേഹം ഒരു  ഡ്രൈവറാണ്.

ഒടുവില്‍ ഒളിച്ചോടിയത് തൻ്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അയൽ വക്കത്തുള്ള വീട്ടിൽ ഏൽപ്പിച്ചതിന് ശേഷമായിരുന്നു. അവരോട് പറഞ്ഞത് ആടുകൾക്ക് വേണ്ടി ഭക്ഷണം കൊണ്ടുവരാൻ പോകുന്നു എന്നായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയും ആഭരണങ്ങളും കൈക്കലാക്കിയായിരുന്നു ഇവര്‍ സ്ഥലം വിട്ടത്. നിരവധി പുരുഷന്‍മാരുമായി യുവതി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നു ദിങ് ലഹ്കർ ഗ്രാമത്തിലെ നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published.