വിവാഹ മോചനത്തിന് മുന്‍ കൈ എടുത്തത് ചേച്ചി തന്നെ ആയിരുന്നു..

ടെലിവിഷന്‍ സ്ക്രീനിലും ചലചിത്ര ലോകത്തും ഒരേപോലെ തിളങ്ങിയ താരമായിരുന്നു ശരണ്യ ശശിധരന്‍. നന്നേ ചെറിയ പ്രായത്തില്‍ തന്നെ ഒട്ടനവധി വേഷങ്ങള്‍ ആ കലാകാരി ചെയ്തു. സിനിമയേക്കാള്‍ ശരണ്യ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളില്‍ ആയിരുന്നു. സൗന്ദര്യവും കഴിവുമുള്ള കലാകാരി ആയിരുന്നു ശരണ്യ. എന്നാല്‍ ഇവരുടെ ജീവിതത്തിലേക്ക് ക്യാന്‍സര്‍ ഒരു  വില്ലനനായി എത്തുന്നതോടെയാണ് വലിയ ഭാവി ഉണ്ടായിരുന്ന ഈ താരത്തിൻ്റെ  ജീവിതം ഇരുളടയുന്നതും ഒടുവില്‍ ജീവന്‍ തന്നെ നഷ്ടമാകുന്നതും. എന്നാല്‍ ശരണ്യയുടെ അകാലത്തിലുള്ള മരണത്തിന് പിന്നാലെയാണ് ഇവരുടെ വിവാഹവും വിവാഹ മോചനവും വീണ്ടും വാര്‍ത്തയാകുന്നത്. 

എന്നാല്‍ വിവാഹ മോചനത്തിന് മുന്‍കൈ എടുത്തത് ശരണ്യ തന്നെ ആണെന്നാണ് ശരണ്യയുടെ സഹോദരി ശോണിമ പറയുന്നത്. സര്‍ജറിക്ക് ശേഷം എല്ലാം അറിഞ്ഞു കൊണ്ടാണ് വിനുവിന്‍റെ വിവാഹാലോചന ശരണ്യക്ക്  വരുന്നത്. 2014 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹ ശേഷം വീണ്ടും രോഗം വന്നതോടെ ശരണ്യ തന്നെ മുന്‍കൈ എടുത്താണ് ബന്ധം പിരിയുന്നതെന്ന് ശോണിമ പറയുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.  തന്‍റെ കാര്യത്തില്‍ തനിക്ക് തന്നെ ഗ്യാരന്‍റി ഇല്ലാത്ത അവസ്ഥയില്‍ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനു തടസ്സമാകുന്നില്ല എന്നായിരുന്നു അന്ന് ശരണ്യ പറഞ്ഞതെന്ന് ശോണിമ പറയുന്നു. എന്നാല്‍ ഡിവോഴ്‌സിന് ശേഷം ശരണ്യ  മാനസികമായി തകര്‍ന്ന് പോയെന്നും ശോണിമ കൂട്ടിച്ചേര്‍ത്തു. 

യൂടിവിയിലെ  ഒരു ഉദ്യോഗസ്ഥനായിരുന്ന ശരണ്യയുടെ ഭര്‍ത്താവ് ബിനു. ഫെയിസ് ബുക്ക് വഴി ആയിരുന്നു ബിനു ശരണ്യയെ വിവാഹം ആലോചിക്കുന്നത്. താരത്തിൻ്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞു തന്നെ ആയിരുന്നു ബിനു  വിവാഹം കഴിക്കാന്‍ തയ്യാറായത്. 2014 ല്‍ ഒക്ടോബര്‍ 26 നാണ് ഇരുവരും വിവാഹിതരായത്.

Leave a Reply

Your email address will not be published.