“കൂടുതല്‍ വേഷം കെട്ടെടുത്താല്‍ തനി സ്വഭാവം ഞാന്‍ കാണിക്കും” മമ്മൂട്ടിയുടെ വീടിന് മുന്നില്‍ പോലീസ്..

മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70- ആം പിറന്നയാളാഘോഷവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ  വീടിന് മുന്നില്‍  തടിച്ച്‌ കൂടി ആരാധകര്‍. പരിധിയിലധികം ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ ആണ് വീടിന് ചുറ്റും തടിച്ചു  കൂടിയത്. നില കൂടുതല്‍ നിയന്ത്രണാതീതമായതോടെ സംഭവ സ്ഥലത്തേക്ക് പോലീസ് എത്തുകയായിരുന്നു. മഹാമാരിയുടെ കാലം ആയതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കൂടിച്ചേരലും അനുവദനീയമല്ല. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ആരാധകര്‍ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ വസത്തിക്ക് മുന്നില്‍ ഒത്തുകൂടിയത്. എന്നാല്‍ മമ്മൂട്ടി അവിടെ ഇല്ലന്നു അറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായിരാത്രികാലങ്ങളില്‍  കര്‍ഫ്യു നിലനില്‍ക്കെ ആളുകള്‍ ഇത്തരത്തില്‍ കൂട്ടം കൂടിയതോടെയാണ് പോലീസ് എത്തിയത്. തുടര്‍ന്ന് പൊലീസ് ഇവരെ പിരിച്ച്‌ വിടാന്‍ ശ്രമിച്ചു. എന്നാല്‍ നിയമ പാലകരുടെ നിര്‍ദേശത്തെ കൂടി നിന്ന ഒരു വിഭാഗം  അവഗണിച്ചു. ആരാധകര്‍ പിരിഞ്ഞു പോകാതിരുന്നപ്പോള്‍ അവരോട്  പൊലീസ് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇനിയും വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്‌സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കുമെന്നും ഒരു സ്വകാര്യ മാധ്യമം പങ്ക് വച്ച വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാം.

ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ ആരാധകര്‍ പറയുന്നത് അനുസരിച്ച്‌
സെപ്റ്റംബര്‍ 6നു  രാത്രിയിലാണ് ഒരു കൂട്ടം ആരാധകര്‍ മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വീടിന് മുന്നില്‍ എത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമാണ് ഒരു സംഘം ആളുകള്‍  മമ്മൂട്ടിയെ നേരില്‍ കാണാനായി എത്തിയത്. എന്നാല്‍ മമ്മൂട്ടി തന്‍റെ 70 ആം പിറന്നാള്‍ ആഘോഷിച്ചത് മൂന്നാറിലെ എസ്റ്റേറ്റിലായിരുന്നു. അതുകൊണ്ട് തന്നെ കൊച്ചിയിലെ വീട്ടിലെത്തിയ ആരാധകര്‍ നിരാശരായി മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.