“ആഷിക് – റിമ ഫ്രൈ ഫോര്‍ ഡിന്നര്‍” ആഷിക് അബുവും റിമാ കല്ലിങ്കലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത് മാത്രമേ ഓര്‍മയുള്ളൂ !!

മലയാള സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന താര ദമ്പതികളാണ് റീമ കല്ലിങ്കലും ആഷിക് അബുവും. സമൂഹ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രത്യക്ഷപ്പെടുന്ന ഇരുവരും കഴിഞ്ഞ ദിവസം തങ്ങളുടെ ചില സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന്  സമൂഹ മാധ്യമത്തില്‍  ഒരു വിഭാഗത്തില്‍ നിന്നും അസഭ്യ വര്‍ഷമാണ് കമന്‍റായി വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചരിത്ര സിനിമയായ വാര്യം കുന്നന്‍  എന്ന ചിത്രത്തില്‍ നിന്നും ആഷിക്ക് അബുവും പൃഥ്വിയും പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. ഇരുവരുടേയും എന്തുകൊണ്ടാണ് പിന്മാറിയാതെന്ന് ഇന്നും വ്യക്തമല്ല. 

എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ നിരവധി വിമര്‍ശനങ്ങളാണ് സിനിമക്കകത്തും പുറത്തും ഇവര്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ റിമക്കൊപ്പം റഷ്യയില്‍ അവധികാലം ആഘോഷമാക്കുകയായിരുന്നു ആഷിഖ് അബു. റിമയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നത്. റിമ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തതെങ്കിലും ഒട്ടുമിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഷെയര്‍ ചെയ്ത ചിത്രത്തിന്  ഇവരെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള “പൊങ്കാല”യാണ് ഉണ്ടാകുന്നത്. 

ഇവര്‍ പങ്ക് വച്ച ചിത്രങ്ങള്‍ക്കൊക്കെ അസഭ്യ വര്‍ഷത്തിന്‍റെ പെരുമഴയാണ്. സിനിമയില്‍ നിന്നും പിന്മാറിയത് ചോദ്യം ചെയ്തു കൊണ്ടുമുള്ള അശ്ളീല ചുവയുള്ള എണ്ണിയാലൊടുങ്ങാത്ത കമന്‍റുകളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്. മുന്‍പ് വാരിയന്‍ കുന്നനില്‍ നിന്നുള്ള  പിന്മാറ്റവുമായി ബന്ധപെട്ട് ആഷിഖിനും പൃഥ്വിക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ റീമയുടെ പോസ്റ്റിനും അതേ രീതിയിലുള്ള പ്രതികരണമാണ് ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

Leave a Reply

Your email address will not be published.