ലീന മരിയ പോള്‍ ഒരു നടിയാണെങ്കിലും സിനിമയെ വെല്ലുന്ന ജീവിതമാണ് ഇവര്‍ നയിച്ചുപോരുന്നത്. അഭിനയിച്ചത് വളരെ കുറച്ച് ചിത്രങ്ങളിലാണെങ്കിലും സിനിമാക്കാര് പോലും ഞെട്ടുന്ന കോടികളുടെ ഇടപാടുകളാണ് ഇവര്‍ നടത്തിയിരുന്നത്. നിരവധി തട്ടിപ്പുകളില്‍ പ്രതിയായിരുന്നിട്ടും ലീന അറസ്റ്റിലാകാൻ വൈകിയത് ഉന്നതമായ പിടിപാടുകളും അധികാരകേന്ദ്രങ്ങളെ വരുതിയിലാക്കുന്ന രൂപലാവണ്യവും കൈമുതലായുള്ളതുകൊണ്ടാണ്.

ഷാജി കൈലാസ് സംവിധാനാം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച റെഡ്ചില്ലീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇവരുടെ തുടക്കം. രഞ്ജിനിജോസിനും, ധന്യ മേരി വർഗീസീനുമൊപ്പം ഒരു റോളിൽ ലീനയും പ്രത്യക്ഷപ്പെട്ടു. പിന്നീട് ചെറുതും വലുതമായ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
ലീന ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് ഇരുനൂറു കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടനാണ്. ഒരു ഡെന്റിസ്റ്റായി ബംഗലൂരുവിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ സിനിമയോടുള്ള ഭ്രമം കാരണമാണ് ആ രംഗം ഉപേക്ഷിക്കുന്നത്. സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ലേബലില്‍ വലിയ ബന്ധങ്ങൾ ലീന സ്വന്തമാക്കി. സുകേഷ് ചന്ദ്രശേഖറുമായുള്ള വ്യാപാര ബന്ധത്തിലൂടെയാണ് കോടികളുടെ തട്ടിപ്പുകളിലേക്ക് ഇവര്‍ കടക്കുന്നത്. ഇതേ സുകേഷ് പിന്നീട് ലീനയുടെ ബോയ്ഫ്രണ്ടായി.
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവീന്ദർസിംഗിൻ്റെ ഭാര്യ അദിഥി സിംഗിൽ നിന്നും 200 കോടി തട്ടിയ കേസില്‍ ജയിലില്‍ കഴിയുകയാണ് സുകേഷ് ഇപ്പോള്‍. ഇയാളെ സഹായിച്ച കുറ്റത്തിനാലാണ് ലീനയുടെ ഇപ്പോഴത്തെ അറസ്റ്റ്. സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
5000 മുതൽ അഞ്ച് ലക്ഷം വരെ നിക്ഷേപിക്കുന്നവർക്ക് ഭീമമായ തുക
നൽകാമെന്ന വാഗ്ദാനം നടത്തിയായിരുന്നു തട്ടിപ്പെന്ന് അന്വേഷണ ഏജൻസി പറയുന്നു. ചെന്നൈയിൽ കോടികൾ വിലമതിക്കുന്ന വീട്ടിലായിരുന്നു ഇവര്‍ ആഡംബര ജീവിതം നയിച്ചുവന്നത്. റോൾസ് റോയിസടക്കം നിരവധി മുന്തിയ ഇനം കാറുകള്‍ ഇവരുടെ വാഹന ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ തൃശൂർ സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
കൊച്ചിയില്‍ പനമ്പള്ളിനഗറിൽ ദി നെയിൽ ആർട്ടിസ്ട്രി എന്നപേരില്‍ ഒരു ബ്യൂട്ടിപാർലർ നടത്തിയാണ് ലീന കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ഇക്കാലയളവില്‍ സിനിമാ മേഘലയിലുള്ള നിരവധി പേരുമായി ഇവര്‍ക്ക് ബന്ധമുണ്ടായി.
ലീനയുടെ ബ്യൂട്ടിപാർലറിൽ കുപ്രസ്സിദ്ധ കുറ്റവാളി രവി പൂജാരിയും സംഘവും നടത്തിയ വെടിവയ്പ്പിലൂടെയാണ് ഇവരുടെ പേര് മാധ്യമങ്ങളില്‍ ഇടം നേടുന്നത്. അധോലാക നായകനായ പൂജാരിയുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് രവി പൂജാരി അറസ്റ്റിലായിരുന്നു.
തന്നെ കുടുക്കിയതാണെന്നാണ് അറസ്റ്റിലായത്തിന് ശേഷമുള്ള ലീനയുടെ വാദം. നിലവില്‍ ഡൽഹി പൊലീസിൻ്റെ കസ്റ്റഡിയിളാണ് ഇവര്‍.