കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നു നിമിഷ ബിജോയുടെതായി പുറത്തു വന്നത്. ഇതിനെതിരെ സമൂഹ മാധ്യമത്തില്‍ ഒരു വിഭാഗം ആളുകളുടെ ഭാഗത്ത് നിന്നും ഇവര്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായി. നിമിഷയുടെ പള്ളിയോടത്തില്‍ ചെരുപ്പിട്ട് നില്ക്കുന്ന ഫോട്ടോ സൈബറിടങ്ങളില്‍ വയറലായതിന് പിന്നാലെയാണ് മോഡല്‍ നിമിഷ ബിജോയെ പിന്തുണച്ച് പ്രശസ്ത നടന് ഹരീഷ് പേരടി രംഗത്തെത്തിയത്.

സംഭവം വിവാദമായതോടെ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് നിമിഷ മാപ്പ് പറഞ്ഞിരുന്നു. മാത്രവുമല്ല ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും താന്‍ തയ്യാറാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഒരു ചിത്രത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ് ഇപ്പോഴും തുടരുന്നതെന്നാണ് നിമിഷ ഇതുമായി ബന്ധപ്പെട്ട് പറയുകയുണ്ടായി. പ്രശ്നം കൂടുതല്‍ സംഗീര്ണമായതിന് തൊട്ടു പിന്നാലെയാണ് നടിക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്ക് വച്ചത്.
അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും, നമ്മുടെ പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന് അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
മാത്രവുമല്ല തലച്ചോറ് സൈലൻ്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമ്മോണ്‍ എന്നുകൂടി അദ്ദേഹം പ്രകോപനപരമെന്നോണം തന്റെ സോഷ്യന്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു.
പള്ളിയോടത്തില്‍ ചെരുപ്പിട്ടുകയറി തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തി എന്ന് ആക്ഷേപിച്ചുകൊണ്ട് ഇപ്പൊഴും ഈ നടിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം തുടരുകയാണ്.