വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു, പക്ഷെ ; താന്‍ രണ്ടാമതും വിവാഹ മോചിതയാകുന്നു..

നീണ്ട 8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്‌ പ്രശസ്ത ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും ബന്ധം വേര്‍പെടുത്തി. തങ്ങളുടെ ദാമ്ബത്യം അവസാനിച്ചതായി അയേഷ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 2012ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച്  ശിഖര്‍ ധവാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം ഒരു മോശം വാക്കാണെന്നാണ് താന്‍ കരുതിയതെന്ന് അയേഷാ കുറിച്ചു. ആദ്യ വിവാഹമോചനത്തിൻ്റെ വേളയില്‍ താന്‍ വല്ലാതെ  ഭയന്നു പോയിരുന്നുവെന്നും ജീവിതത്തില്‍ തോറ്റുപോയെന്നു, തോന്നിയിരുന്നുവെന്നും, അതുകൊണ്ട് തന്നെ  ജീവിതത്തില്‍ എന്തോ തെറ്റ് ചെയ്തെന്ന  തോണലായിരിന്നു ഉണ്ടായിരുന്നത്. 

എല്ലാവരേയും നിരാശപ്പെടുത്തിയെന്നും എല്ലാം സ്വാര്‍ഥതയാണെന്നുമായിരുന്നു അന്നു തൻ്റെ ചിന്ത. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് തോന്നി. കാരണം വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ  കടന്നുപോകുന്നു. ഒരിക്കല്‍ വിവാഹമോചിതയായ താന്‍ മറ്റൊരു വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. ഇനിയും എന്തൊക്കെയോ തനിക്ക് തനിക്ക് തെളിയിക്കാനുണ്ടായിരുന്നതു കൊണ്ട് രണ്ടാമത്തെ  വിവാഹബന്ധവും തകര്‍ന്നപ്പോള്‍ വല്ലാതെ ഭയപ്പെട്ടുവെന്ന് അവര്‍ കുറിച്ചു. ആദ്യം വിവാഹമോചനം നടന്നപ്പോള്‍ നേരിട്ടതെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നു. ഭയം, തോറ്റെന്ന ചിന്ത, നിരാശ, ഇതെല്ലാം എന്തിനായിരുന്നു എന്ന ചിന്ത പോലും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചതിൻ്റെ പരിണിത ഫലങ്ങളെല്ലാം അനുഭവിച്ചതാണ്. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ അന്ന് കഴിഞ്ഞിരുന്നുവെന്നും അവര്‍ തൻ്റെ സോഷ്യല്‍ മീഡിയ അക്കണ്ടില്‍ കുറിച്ചു.

ധവാനേക്കാള്‍ 10 വയസ് കൂടുതലാണ് അയേഷക്കു. മെല്‍ബണ്‍ണില്‍ നിന്നുള്ള ഒരു ബോക്‌സറായ അയേഷക്കു  ആദ്യ ബന്ധത്തില്‍  2 പെണ്‍മക്കളുണ്ട്. ഈ ബന്ധത്തില്‍ അയേഷയ്ക്കും ധവാനും സൊറാവര്‍ എന്ന പേരില്‍ ഒരു മകനുണ്ട്.

Leave a Reply

Your email address will not be published.