പ്രശസ്ത സൌത്ത് ഇന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് പുതുമുഖങ്ങള്‍ക്ക് മുഖം കാണിക്കാനുള്ള അവസരം ഒരുങ്ങുന്നത്. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഇതിനായി വളരെ വിപുലമായ ഒരു ഓഡിഷനാണ് ചിത്രത്തിന്റെ ശിപ്പികള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്കു വേണ്ട പുതുമുഖ താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഈ ബിഗ് ബഡ്ജക്ട് ചിത്രത്തിൻ്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കാസ്റ്റിങ് കോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഭാഷയോ ലിംഗമോ പ്രായമോ ഒന്നും തന്നെ പ്രശ്നമില്ലെന്നാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്ന കാസ്റ്റിംഗ് കോളില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദഗ്ദ്ധരോ ആരായാലും തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി അപേക്ഷിക്കാം. ഈ മാസം 15നാണ് ഇതുമായി ബന്ധപ്പെട്ട ഓഡിഷന് കൊച്ചിയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചി കൂടാതെ, ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡിഷന് നടത്തുന്നുണ്ട്.
‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപിക അഭിനയിക്കുന്ന തെന്നിന്ത്യയിലെ ആദ്യ ചിത്രമാണിത്. ഇതൊരു സയന്‍സ് ഫിക്ഷന്‍ കൈകാര്യം ചെയ്യുന്ന ചിത്രമായിരുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഇതെന്നും സൂചനയുണ്ട്. 2021 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് അരിയന് കഴിഞ്ഞത്.