ഇന്ത്യന്‍ സമൂഹ മാധ്യമത്തില്‍ തരംഗമായി മാറിയ ആ ഗാനത്തിന് പിന്നില്‍..

ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ടിട്ടുണ്ടെങ്കില്‍ അവയില്‍ പലതിലും പശ്ചാത്തല ഗാനമായി ‘മനികെ മാഗെ ഹിതേ’ എന്ന ഗാനം കേട്ടിട്ടുണ്ടാകം. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഗാനം നിരവധി  തവണയാണ് ആളുകള്‍ തിരഞ്ഞിരിക്കുന്നത്. ഈ വൈറല്‍ റീല്‍ ട്രാക്കിന് പിന്നിലുള്ള ഗായിക 28 കാരിയായ ശ്രീലങ്കന്‍ സ്വദേശി യോഹാനിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും തരംഗം സൃഷ്ടിച്ച ഗാനം കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 8.7 കോടിയിലധികം പേര്‍ കണ്ടു. 

ഈ ഗാനം  ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലന്നു ഈ യുവ ഗായിക അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തില്‍ പറയുന്നു. ഹിറ്റ് ആകുന്നതിനായി  പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ ഇത്ര വലിയൊരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നു അവര്‍ പറയുന്നു.

തൻ്റെ പാട്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നുവെന്ന് ഇവര്‍ ആശ്ചര്യത്തോടെ പറയുന്നു. ഈ ഗാനം വിവിധ ഭാഷകളില്‍ സ്വീകരിക്കാന്‍ തന്നെ സഹായിച്ച എല്ലാവരോടും ഇവര്‍ തന്‍റെ നന്ദി അറിയിക്കുകയുണ്ടായി. ഇത് പൂര്‍ണ്ണമായും ആസൂത്രിതമല്ലാത്ത ഒരു പാട്ടാണ്. പാട്ട് പാടുമ്പോള്‍ സംഗീതം ആസ്വദിച്ചു. ആ ഒഴുക്കിനൊപ്പം പോയി.

എല്ലാവര്‍ക്കും വരികള്‍ മനസ്സിലായില്ല പക്ഷേ എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു. സംഗീതത്തിന് സംസ്കാരങ്ങളോ അതിരുകളോ ഇല്ല. വരികള്‍ മനസ്സിലാകാത്ത ആളുകള്‍ ഇപ്പോഴും പാട്ടിനെ സ്നേഹിക്കുന്നു എന്നത് അതിശയമൂലവാക്കുന്ന  കാര്യമാണ്. തന്‍റെ  സംഗീതം ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.

സംഗീതമാണ് തന്‍റെ  ജിവിതം. അടുത്ത ആല്‍ബം പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്‍ തന്‍റെ ആദ്യ അല്‍ബത്തിലേക്ക് ആവശ്യമുള്ള 12 ഗാനങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്നും പറയുന്നു.

Leave a Reply

Your email address will not be published.