പോണ്‍ താരം മിയ ഖലീഫയോട് ആരാധന തോന്നി ; പിന്നെ ഒന്നും നോക്കിയില്ല !! യുവാവ് ചെയ്തത്.

താരാരാധന പലപ്പോഴും ഭ്രാന്തമായ രീതിയില്‍ പരിണമിക്കാറുണ്ട്. 
ഇതിന് പലരും പല വഴികളും കണ്ടെത്താറുണ്ട്. ചിലര്‍ പ്രിയ താരങ്ങളുടെ പേര് ശരീരത്തില്‍ റ്റാറ്റൂ ചെയ്യാറുണ്ട്. മറ്റൊരാളുടെ പേര് സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്യണമെങ്കില്‍ ആ വ്യക്തിയോട് അത്രമാത്രം സ്നേഹം വേണം. കാരണം മരണം വരെ അത് ശരീരത്തില്‍ ഉണ്ടാകും. അങ്ങനെയിരിക്കെ തന്‍റെ ആരാധനാ മൂര്‍ത്തിയുടെ മുഖം തന്നെ ടാറ്റൂ ചെയ്തിരിക്കുകയാണ് ഒരു യുവാവ്. പോണ്‍ താരം മിയ ഖലീഫയുടെ ചിത്രമാണ് ഇവിടെ ആരാധകന്‍ റ്റാറ്റൂ ചെയ്തിരിക്കുന്നത്.  വിദേശീയല്ല ഒരു ഇന്ത്യാക്കാരനാണ് ഈ ആരാധകന്‍.   

മിയ ഖലീഫയോടുള്ള ആരാധന മൂത്ത് താരത്തിൻ്റെ മുഖം സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇയാള്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍  വയറലാണ്. കാലിലാണ് മിയ ഖലീഫയുടെ  മുഖം പച്ച കുത്തിയിരിക്കുന്നത്. ഈ ദൃശ്യം വയറലായതോടെ മിയ ഖലീഫയുടെ ശ്രദ്ധയിലും പെട്ടു. 

ഒടുവില്‍ മിയ തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കു വയ്ക്കുകയുണ്ടായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇത് പങ്കുവെച്ച മിയ ഇതിനോട് അനുകൂലമായിട്ടായിരുന്നില്ല പ്രതികരിച്ചത്. എന്നാല്‍  തൻ്റെ വീഡിയോ പങ്കുവെച്ചതിന് ടാറ്റൂ ചെയ്ത യുവാവ് താരത്തോട് നന്ദി അറിയിച്ചു. 

മിയ ഖലീഫയുടെ ഏറെ പ്രശസ്തമായ കണ്ണട വെച്ച ചിത്രമാണ് ഇയാള്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കണ്ണട മിയ 73 ലക്ഷം രൂപക്കു ലേലം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച  തുക ബെയ്റൂട്ട് സ്ഫോടനത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മിയ ഖലീഫ നല്‍കിയത്.

ടാറ്റൂ ആര്‍ടിസ്റ്റ് 01 എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുൻപും മിയയുടെ മുഖം ചില ആരാധകര്‍ ടാറ്റൂ ചെയ്തിരുന്നു. എന്നാല്‍ തൻ്റെ മുഖം ടാറ്റൂ ചെയ്യുന്നതില്‍ യാതൊരു സന്തോഷവും ഇല്ലെന്നും മിയ ഖലീഫ വ്യക്തമാക്കി. ഇത്തരത്തിലുള്ള  ആരാധന സന്തോഷിപ്പിക്കുന്നതല്ല, മറിച്ച്‌ ഭയപ്പെടുത്തുന്നതാണെന്നും ആയിരുന്നു താരത്തിൻ്റെ പ്രതികരണം.

Leave a Reply

Your email address will not be published.