‘ജീവിതത്തില്‍ എന്തോ ഒരു അപാകത തോന്നി’ പേര്‍ളിയുടെ പുതിയ വെളിപാട്.

സമൂഹ മാധ്യമത്തില്‍ വളരെ ഫലപ്രദമായ രീതിയില്‍ ഉപയോഗിയ്ക്കുന്ന അപൂര്‍വം ചില സെലിബ്രറ്റികളില്‍ ഒരാളാണ് പേര്‍ളി മാണി. തൻ്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്ക് വയ്ക്കുന്നതില്‍ ഉത്സുകയാണ് അവര്‍. ഇത്തവണ പേളി എത്തിയത് വ്യക്തി ജീവിതത്തില്‍ താന്‍ നേരിട്ട ചില മാനസിക സംഘര്‍ഷങ്ങളും അതിനെ മറികടന്ന രീതിയെക്കുറിച്ചും, പേളിയും ശ്രീനിഷും പുതിയ വീട് വാങ്ങി എന്ന  രീതിയില്‍ പരക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥയെക്കുറിച്ച് സംസാരിക്കാനുമാണ്. കഴിഞ്ഞ കുറച്ച്‌ നാളുകളായിട്ട് തൻ്റെ വ്യക്തി ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടുകയായിരുന്നു. ആ സമയത്ത് ഒരു ഉപദേശത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നു. 

ചെറിയ കാര്യത്തിന് പോലും ഉത്കണ്ഠയും ഭയവും ആയിരുന്നു തന്‍റെ പ്രശ്നം. എന്തോ ഒരു അപാകത തോന്നി. തൻ്റെ കുട്ടി വന്നതിനു ശേഷം ആണിത് തുടങ്ങിയതെന്ന ഒരു തോന്നല്‍. ഒരു കാര്യം വിചാരിച്ചിട്ട് നടക്കാതെ വരുമ്പോള്‍ പേടിയോ സങ്കടമോ തോന്നും. ചിലപ്പോഴൊക്കെ ദേഷ്യവും വരും. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യം  പറയുന്നത് ശ്രീനിയോട് ആയിരിക്കും. ശ്രീനിയ്ക്ക് പറയാന്‍ കഴിയാതെ വന്നപ്പോള്‍ തന്‍റെ അച്ഛന്‍  തന്നെ ഉപദേശിക്കുകയുണ്ടായി.

എന്താണ് ശരിക്കും ബുദ്ധിമുട്ടിക്കുന്നതെന്ന് ആദ്യം കണ്ടെത്തുക. നിങ്ങള്‍ ദേഷ്യപ്പെടാന്‍ ഉണ്ടായ കാരണം കണ്ടെത്തുക. ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ റൂള്‍സ് വക്കുന്നത് ഒഴിവാക്കണം. അങ്ങനെ ഉണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും വേണ്ടി ഒരു നിയമവും ഉണ്ടാക്കരുത്.

മകള്‍ വന്നതിന് ശേഷം വാവയുടെ വസ്ത്രങ്ങളും തന്‍റെ  വസ്ത്രങ്ങളും കൂട്ടി കുഴക്കരുതെന്ന് വിചാരിച്ചു. അതിനിടെ ശ്രീനി അറിയാതെ എങ്ങാനും വാവയുടെ വസ്ത്രങ്ങള്‍ക്ക് ഒപ്പം ശ്രീനിയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടാല്‍ അതും എന്തോ പോലെ തോന്നും. ഇതൊക്കെ തന്നെ ബുദ്ധിമുട്ടിച്ചിരുന്നു. 

നിലയെ സംരക്ഷിക്കാനെന്ന് പറഞ്ഞ്  ആവശ്യമില്ലാത്ത കുറേ നിയമങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുകയായിരുന്നു താന്‍. അതിൻ്റെ ആവശ്യമില്ല. എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു തോന്നല്‍ ആയിരിക്കുമിത്. ശ്രീനി വാവയുടെ ഡ്രസിനൊപ്പം സ്വന്തം ഡ്രസും ഒരുമിച്ച്‌ അലക്കാന്‍ ഇടുന്നതില്‍ തെറ്റില്ല. പക്ഷേ ഒരു നിയമം ഉണ്ടാക്കിയത് കൊണ്ട് അത് തെറ്റിക്കുന്നത് പോലെ തോന്നിയിരുന്നെന്നും പേളി പറയുന്നു.

Leave a Reply

Your email address will not be published.