മമ്മൂട്ടിയോ മോഹന്‍ലാലോ ? ആരാണ് മുന്നില്‍ ? ഒരു മാധ്യമം പുറത്തു വിട്ട സര്‍വേ പറയുന്നത് ഇങ്ങനെയാണ്..

“എന്നെ ചേര്‍ത്തു നിര്‍ത്തിയ ഒരാളല്ല, അകലെ നിന്ന് ഏട്ടനെന്ന മനസ്സോടെ എന്നെ നോക്കി നിന്ന ഒരാളാണ് ഇച്ചാക്ക’- മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ തൻ്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു. മലയാളത്തിലെ രണ്ട് മഹാനടന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹ ബന്ധത്തിൻ്റെ ആഴം വിളിച്ചോതുന്നതായി ഈ വാക്കുകള്‍. ഇവര്‍ക്കിടയില്‍  ഊഷ്മളമായ സൌഹൃദം ഉണ്ടെങ്കില്‍പ്പോലും ഇവരില്‍ ആരാണ് ഏറ്റവും മികച്ചതെന്ന ചോദ്യം ഉത്തരം അറിയാത്ത ഒരു ചോദ്യമായി എന്നും അവശേഷിക്കുന്നു.


ഇവര്‍ തമ്മിലുള്ള താരതമ്യം എക്കാലത്തും മലയാളികളുടെ ഇഷ്ട വിഷയങ്ങളില്‍ ഒന്നാണ്. അരാധാകര്‍ ആരാധിക്കുകയും സ്നേഹിക്കുകുയം ചെയ്യുന്ന ഈ താരങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ഒട്ടും ആരോഗ്യകരമല്ലാത്ത  മത്സരങ്ങളില്‍ ഏര്‍പ്പെടുമ്ബോഴും ഇവര്‍ക്കിടയിലെ സൗഹൃദം എല്ലാവര്ക്കും മാതൃകയാണ്. 

അഭിനയമികവ് കൊണ്ട് രണ്ടു പേരും ഒന്നിനൊന്നു മികച്ചു നില്‍ക്കുമ്പോള്‍ ആരാണ് ഏറ്റവും ധനികന്‍ എന്നൊരു ചോദ്യം പലരുടേയും മനസ്സില്‍ സ്വഭാവികമായും ഉണ്ടാകാറുണ്ട്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമം പുറത്തു വിട്ട കണക്കുകള്‍ ഏവരെയും അമ്പരപ്പുളവാക്കുന്നതാണ്. ഈ കണക്കുകള്‍ ഒന്നും തന്നെ ഔദ്യോഗികമല്ല എന്ന മുഖവുരയോടെയാണ് ഈ കണക്കുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ചിലപ്പോള്‍
സത്യാവസ്ഥയുമായി ഇതിന് യാതൊരു ബന്ധവുമില്ലായിരിക്കാം, എങ്കിലും ഈ കണക്കുകള്‍ അറിഞ്ഞിരിക്കുന്നത് ആരാധകര്‍ക്ക് ആവേശം പകരുമെന്ന പ്രതീക്ഷയോടെയാണ് നിങ്ങള്ക്ക് മുന്നില്‍ ഇത് പങ്ക് വയ്ക്കുന്നത്.  

2019 ല്‍ മോഹന്‍ലാല്‍ 64.5 കോടി രൂപ സമ്പാദിച്ചതായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മമ്മൂട്ടിക്ക് സമ്പാദിക്കാനായത് 33.5 കോടി രൂപയായിരുന്നുവെന്ന് ഒരു  അന്താരാഷ്ട്ര മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

2020 ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട മലയാളം ബിഗ് ബോസ് സീസണ്‍ 2 വില്‍ അവതാരകനായി എത്തിയ മോഹന്‍ലാലിന് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് അനൌദ്യോഗികമായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ ഷോ മൂന്നാം സീസണിലേക്ക് എത്തിയപ്പോള്‍ അദ്ദേഹം 18 കോടി രൂപ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.  അഭിനയിക്കുന്ന സിനിമകള്‍ക്ക്  5 മുതല്‍ 8 കോടി രൂപ വരെയാണ് മോഹന്‍ലാല്‍ ശമ്പളമായി വാങ്ങുന്നത്. ഓരോ വര്‍ഷവും 20 കോടിയാണ് ഇദ്ദേഹം സംബാദിക്കുന്നത്. 

മമ്മൂട്ടി ഒരു സിനിമയ്ക്ക് ശമ്പളമായി വാങ്ങിക്കുന്നത് 4 മുതല്‍ 5 കോടി രൂപ വരെയാണ്. 40 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ  ആസ്തി. സിനിമയ്ക്ക് പുറത്ത് ചില ബിസിനസുകളും മമ്മൂട്ടിയുടെ കുടുംബത്തിനുണ്ട്.

Leave a Reply

Your email address will not be published.