“അന്നേ പറഞ്ഞു ആ കൂട്ടുകെട്ട് വേണ്ടെന്ന്, കാലം അത് ശരിയാണെന്ന് തെളിയിച്ചു.” ലാല്‍

മമ്മൂട്ടി തൻ്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും തന്നെ പിന്നീട് ശരിയായി ഭവിച്ചിട്ടുണ്ടെന്ന് പ്രശസ്ത നടനും സംവിധായകനുമായ ലാല്‍ പറയുന്നു. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തു വിട്ട വീഡിയോയില്‍ ആണ് അദ്ദേഹം തന്‍റെ അനുഭവം പറഞ്ഞത്. മമ്മൂട്ടിയെ ഒരിക്കല്‍ കാണാന്‍ പോയപ്പോള്‍ തങ്ങള്‍ക്കൊപ്പം ഒരു പുതിയ സുഹൃത്തും തനിക്കും സിദ്ധിഖിനുമൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കണ്ട് മമ്മൂട്ടി പറഞ്ഞ കാര്യം  ലാല്‍ പറയുകയുണ്ടായി. തുടക്കകാലത്ത് സിദ്ദിഖുമൊത്തു ഒരു തിരക്കഥയുമായിട്ട് മമ്മൂട്ടിയുടെ അടുത്ത് ചെന്നിരുന്നു. അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. 

ആ ചിത്രം ഒരു വലിയ വിജയമാകുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് മമ്മൂട്ടി തങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആന്ന് ആ ചിത്രം നടന്നില്ലങ്കിലും പിന്നീട് നിര്‍മിച്ചപ്പോള്‍ ആ പടം സൂപ്പര്‍ഹിറ്റായി മാറി. മമ്മൂട്ടി അന്ന് പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സിനിമയിലേക്ക് എത്തിയ ശേഷം താനും സിദ്ദിഖും മമ്മൂട്ടിയെ കാണാന്‍ പോയിരുന്നു. 

അന്ന് കൂടെയുളള കൂട്ടുകാരനെ കണ്ട് മമ്മൂക്ക ഒറ്റനോട്ടത്തില്‍ പറഞ്ഞു; ഡാ അവനുമായുളള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല എന്ന്. എന്നാല്‍ അന്ന് അത് കാര്യമാക്കിയെടുത്തില്ല, എന്നാല്‍ പിന്നീട് മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉള്‍ക്കൊളളാനും ശരിയല്ലാത്തതിനെ തളളാനുമുളള കഴിവ് മമ്മൂട്ടിക്ക് ഉണ്ടെന്ന് അദ്ദേഹം പറയുന്നു. 

മമ്മൂട്ടിയുടെ എറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് ഉളളിടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയില്‍ ഉണ്ടാകും, ഒപ്പം മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലാല്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. മമ്മൂട്ടിയും ലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തൊമ്മനും മക്കളും, ബ്ലാക്ക് എന്നിവ അവയില്‍ ചിലത് മാത്രം.

Leave a Reply

Your email address will not be published.