തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുളള കരീനകപൂറും ഹൃത്വിക് റോഷനും ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കഭി ഖുഷി കഭി ഗം, യാദേന്‍, മേം പ്രേം കി ദീവാനി ഹൂം എന്നി ചിത്രങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഹൃത്വിക് റോഷനുമായുള്ള പ്രണയത്തെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ്. ഇതേക്കുറിച്ച് നിരന്തരമായി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടു അപേക്ഷയുടെ സ്വരത്തില്‍ അവര്‍ പറഞ്ഞത് ദയവ് ചെയ്ത് തന്നെ വെറുതെ വിടൂ എന്നാണ്. തനിക്ക് വിവാഹിതരായ പുരുഷന്മാരോട് പ്രണയമില്ല. തന്റെ കരിയറിനെ അത് പതികൂലമായി ബാധിക്കും. നിര്‍മ്മാതാക്കളോടും സംവിധായകരോടും അന്വേഷിക്കൂ. എല്ലാവരും തങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കാന്‍ പാടുപെടുകയാണ്. കാരണം തങ്ങള്‍ നല്ല ജോഡിയായിരുന്നു. അത് മാത്രയേ ഉള്ളൂ എന്നും കരീന കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഹൃതിക്കിൻ്റെ വിവാഹ ജീവിത്തെ ബാധിക്കുമോ എന്നഭയം പോലും അവര്‍ക്കുണ്ടായിരുന്നു. തന്നെ സംബന്ധിച്ചടത്തോളം ഇത് പ്രൊഫഷനാണ്. ഇന്ന് ഹൃത്വിക് ആണെങ്കില്‍ നാളെ മറ്റാരെങ്കിലും ആയിരിക്കും. എന്നാല്‍ ഈ സത്യം അറിയാവുന്നത് കൊണ്ട് തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരീന അഭിമുഖത്തില്‍ പറയുകയുണ്ടായി. താന്‍ കരിയര്‍ വിടുന്നുവെന്ന വാര്‍ത്തയാണ് ഏറെ വിഷമം ഉണ്ടാക്കിയതെന്ന് കരീന പറയുന്നു. ഹൃത്വിക്കിനൊപ്പം പോകാന്‍ വേണ്ടി താന്‍ അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ആര്‍ക്ക് വേണ്ടിയും താന്‍ അത് ചെയ്യില്ലെന്നും അന്ന് കരീന വിശദീകരിച്ചു.
2012 ല്‍ ആണ് കരീന സെയ്ഫിനെ വിവാഹം കഴിക്കുന്നത്. നടന് ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. സെയ്ഫിൻ്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അദ്ദേഹം കരീനയുമായി അടുക്കുന്നതും ആ ബന്ധം വിവാഹത്തില്‍ എത്തുന്നതും.