ഒരു ഇന്നോവ കാറിടിച്ച്‌ കുറച്ച്‌ പേര്‍ മരിച്ചെന്നു കരുതി ഇനീ മുതല്‍ ആരും ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ; പുതിയ നിര്‍ദേശവുമായി കൃഷ്ണകുമാര്‍.

കോഴിക്കോട് നിപ വയറസ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മലയാളികളേവരും ഏറെ ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ സമൂഹത്തിലാകമാനം പരക്കുന്നുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തുന്ന ഒരു വാർത്തയാണ് നിപ്പ വൈറസ് റംബൂട്ടാന്നിലൂടെ പകരുന്നു എന്നത്. ഇത്തരത്തില്‍ വരുന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ഇന്നോവ കാറിടിച്ച്‌ കുറച്ച്‌ പേര്‍ മരിച്ചെന്നു കരുതി ഇനീ മുതല്‍ ആരും ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോയെന്ന് അദ്ദേഹം ചോദികുന്നു. മാത്രവുമല്ല നിപയെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ റംബൂട്ടാന്‍ കര്‍ഷകരെ ബാധിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. 

തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെയാണ് അദ്ദേഹം തന്‍റെ ആശങ്ക പങ്ക് വച്ചത്. തന്‍റെ വീട്ടു പറമ്പില്‍ വിളഞ്ഞു നില്‍ക്കുന്ന റംബൂട്ടാന്‍റെ ചിത്രങള്‍ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. തന്‍റെ വീട്ടിലെ റംബൂട്ടാന്‍ സീസണ്‍ കഴിഞ്ഞുവെന്ന് കുറിച്ച അദ്ദേഹം, റംബൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെയും പപ്പായയുടെയും കാലം വരും. കുറച്ച്‌ നാളത്തേക്ക് എല്ലാവരും സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു എന്നും പറയുന്നു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ അത് കളയാനും നിര്‍ദേശിക്കുന്നു. 

നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. എന്നാല്‍ ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെന്നു കണ്ടാല്‍ അത് നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രവുമല്ല കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട്, അത് വില്‍പ്പന നടത്തുന്നവരുമുണ്ട്. അവരെയൊന്നും ഇത് ബാധിക്കരുത്. അതുകൊണ്ട് തന്നെ എല്ലാവരും ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണമെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published.