മലയാളത്തിൻ്റെ മെഗാസ്റ്റാര്‍, അഭിനയ ചക്രവര്‍ത്തി, മമ്മൂട്ടി എഴുപതിൻ്റെ നിറവിലാണ് എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആശംസകളുമായി നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത്തവണ മൂന്നാറിലെ റിസോര്‍ട്ടിലാണ് മമ്മൂട്ടിയും കുടുംബവും പിറന്നാല്‍ ആഘോഷിക്കുന്നത്. ഭാര്യ സുല്‍ഫത്ത്, മകന് ദുല്‍ഖര്‍ സല്മാന്, മകള്‍ സുറുമിയുള്പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മൂന്നാറില്‍ എത്തിച്ചേര്‍ന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ കേക്ക് ഡിസൈന്‍ ചെയ്തത് മകള്‍ സുറുമിയാണ്. സപ്തതിയുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടിയെക്കുറിച്ചു അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ നമുക്കൊന്ന് അറിയാന്‍ ശ്രമിക്കാം.

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി പാനിപ്പറമ്ബില് ഇസ്മയില്‍ എന്നാണ്.
മമ്മൂട്ടി ഇതിനോടകം ആറ് ഭാഷകളില്അഭിനയിച്ചിട്ടുണ്ട്.
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് മൂന്നാമതും ലഭിച്ചത് 1998ലാണ്.
ഒരേ സിനിമയില്‍ ഡബിള്‍ റോളുകളില്‍ 17 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രേം നസീറിന് പിന്നിലാണ്.
മമ്മൂട്ടി ഇതുവരെ 7 സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം അദ്ദേഹം 55 ചിത്രങ്ങളില്‍ ഒരുമിച്ച് മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ 25 മികച്ച അഭിനയ പ്രകടനങ്ങളില്‍ ഫോര്‍ബ്സ് ഇന്ത്യ ഉള്‍പ്പെടുത്തിയ മമ്മൂട്ടി ചിത്രം മതിലുകള്‍ ആണ് മതിലുകള്‍
മമ്മൂട്ടിയോടൊപ്പം ഏറ്റവും കൂടുതല്‍ തവണ അഭിനയിച്ച നടിയെന്ന റെക്കോര്‍ഡ് സീമായക്കാണുള്ളത്. ഇവര്‍ ഒരുമിച്ച് 47 ചിത്രങ്ങളില്‍ അഭിനയിച്ചു.
1981 ല്‍ രണ്ടാമത്തെ മികച്ച നടനുള്ള മമ്മൂട്ടിയുടെ ആദ്യ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം അഹിംസയാണ്.
ഒരു കഥാപാത്രത്തിൻ്റെ നാല് പാര്‍ട്ടുകളില്‍ അഭിനയിച്ച ഏക മലയാളി നടനാണ് മമ്മൂട്ടി, സേതുരാമയ്യര്‍ ആ കഥാപാത്രത്തിൻ്റെ പേര്.