“രാഷ്ട്രീയം നോക്കണ്ട സുരേഷ് ഗോപി ഒരു സാധു മനുഷ്യനാണ്” ഇന്നസെന്‍റ്..

രാഷ്ട്രീയത്തിനതീതമായി ഒരിഷ്ടം പൊതുവേ  മലയാളികള്‍ക്ക് സുരേഷ് ഗോപിയോടുണ്ട്. സിനിമാ രംഗത്തുള്ളവരും ഇത് തുറന്നു സമ്മതിക്കും. മലയാളത്തിലെ സീനിയര്‍ നടനും അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇന്നസ്സെന്‍റ് കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് പറയുകയുണ്ടായി.   

സുരേഷ് ഗോപി ഒരു സാധു മനുഷ്യനാണ്. അദ്ദേഹം ബി.ജെ.പിയാണോ അതല്ലങ്കില്‍ വേറെ എന്തെങ്കിലും രാഷ്ട്രീയ പാര്ട്ടി ആണോ എന്നൊന്നും നോക്കേണ്ടതില്ലന്നും ഇന്നസ്സെന്‍റ് വ്യക്തമാക്കി. സുരേഷ് ഗോപി സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുമായി ഇപ്പോള്‍ പിണക്കത്തിലാണെങ്കിലും അയാള് വളരെ ക്ലീന്‍ കക്ഷിയാണെന്നും ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്‍റ് പറയുന്നു. 

ഒരിക്കല്‍ അമ്മയ്ക്ക് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സുരേഷ്ഗോപി ഒരു പരിപാടി നടത്തുകയുണ്ടായി. അതിൻ്റെ ലാഭം അമ്മയ്ക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടി നഷ്ടത്തിലാവുകയും കയ്യില്‍ നിന്നും കാശു പോവുകയും ചെയ്തു. 

അമ്മയുടെ ഒരു മീറ്റിംഗില്‍ ആ പ്രോഗ്രാമിന്‍റെ പണം കൊടുക്കാതിരുന്നത് ഒരു അംഗം ചോദിച്ചത് സുരേഷ് ഗോപിക്ക് നാണക്കേടായി. സ്വന്തം കൈയ്യില്‍ നിന്ന് നഷ്ടം വന്ന പണം അദ്ദേഹം അമ്മയ്ക്ക് നല്‍കി. എന്നാല്‍ ഇക്കാര്യം വ്യക്തമായി തനിക്ക് അറിയാമായിരുന്നുവെന്ന് ഇന്നസെന്‍റ് പറയുന്നു. താന്‍ പ്രസിഡന്റ് ആയപ്പോള്‍ പണം തിരികെ വാങ്ങണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസ്സിക്കുകയാണുണ്ടായത്.  

ആ പണം മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്. പക്ഷേ താന്‍ അത് സമ്മതിച്ചില്ല. അത് സുരേഷ് ഗോപിയുടെ പണമാണ്. സുരേഷിന് വേണമെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലും നല്‍കാമെന്നു താന്‍  പറഞ്ഞെന്നും ഇന്നസെന്റ് പറയുകയുണ്ടായി. മലയാള സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രണ്ട് വ്യക്തികളാണ് ഇന്നസെന്റും സുരേഷ് ഗോപിയും.

Leave a Reply

Your email address will not be published.