മലയാളത്തിലെ ആദ്യത്തെ താരവിവാഹം തകരാന്‍ കാരണം.

എണ്‍പതുകളിലെ യുവത്വത്തിന്‍റെ സ്വപ്ന റാണിയായിരുന്നു ജയഭാരതി. സ്ത്രീ സൌന്ദര്യം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു നടി മലയാളത്തില്‍ ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. അത്രത്തോളം ജയഭാരതിയുടെ രൂപ ഭംഗി മലയാളം ഉപയോഗിച്ചിട്ടുണ്ട്.  മറ്റൊരു നടിക്കും അന്നോളം അത്തരം ഒരു സ്വീകാര്യത ലഭിച്ചിരുന്നില്ല.  വിവാഹ ശേഷവും ജയഭാരതിക്ക് ആരാധകരുടെ കുറവുണ്ടായിരുന്നില്ല. സിനിമയില്‍ കത്തി നില്ക്കുംപോഴായിരുന്നു ജയഭാരതിയുടെ വിവാഹം. ഇതായിരുന്നു  മലയാളത്തിലെ ആദ്യ താരവിവാഹം. ജയഭാരതിയും സത്താറും തമ്മിലുള്ള ബന്ധത്തെ ചരിത്രം അങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പൊരിക്കലും മലയാളത്തില്‍ അത്തരം ഒരു താര വിവാഹം ഉണ്ടായിട്ടില്ല.

‘ബീന’ എന്ന ചിത്രത്തിലൂടെയാണ്  ജയഭാരതിയും സത്താറും ഒന്നിക്കുന്നത്. സത്താറിൻ്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ഈ സിനിമയുടെ ഷൂട്ടിങ് വേളയില്‍ സത്താറും ജയഭാരതിയും തമ്മില്‍ സൌഹൃദം ഉണ്ടായി. പിന്നീട് ഇരുവരും ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തു. ശേഷം ആ ബന്ധം
പ്രണയമായി മാറി.

1979 ലാണ് സത്താര്‍ ജയഭാരതി വിവാഹം. ഒരു പുതുമുഖമായ സത്താര്‍ ജയഭാരതിയെ വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചു. എന്നാല്‍ വൈകാതെ തന്നെ സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞു. കരിയര്‍ പിന്നോട്ടു പോയത് സത്താറിൻ്റെ വ്യക്തിജീവിതത്തെയും മോശമായി ബാധിച്ചു എന്ന് വേണം കരുതാന്‍. ജയഭാരതിയുമായുള്ള ബന്ധത്തിലും അത് പ്രതിഫലിച്ചു. 1987ല്‍ ജയഭാരതിയും സത്താറും ബന്ധം വേര്‍പെടുത്തി. ഇരുവര്‍ക്കും ഒരു മകനുണ്ട്.

ഈഗോയും വാശിയുമാണ് ജയഭാരതിയുമായുള്ള വിവാഹ ബന്ധം തകരാന്‍ കാരണമായതെന്ന് സത്താര്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. തൻ്റെ വ്യക്തി ജീവിതത്തിലെ ജയഭാരതിയുടെ ചില ഇടപെടലുകള്‍ ഉള്ളിലെ ഈഗോയെ ഉണര്‍ത്തിയെന്നും അങ്ങനെയാണ് ബന്ധത്തില്‍ അകല്‍ച്ച ഉണ്ടായതെന്നും സത്താര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.