അവര്‍ക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് ഉണ്ട് ; അവർ തന്നെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ഇന്നസെന്‍റ്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചിരി ഒരു ഔഷധം പോലെ ഉപയോഗിച്ച അപൂര്‍വം ചില കലാകാരന്മാരില്‍ ഒരാളാണ് ഇണ്സെന്‍റ്. ക്യാന്‍സര്‍ എന്ന രോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട കലാകാരനാണ് അദ്ദേഹം.തൻ്റെ ക്യാന്‍സര്‍ ചികിത്സയ്ക്കിടയിലെ അനുഭവങ്ങള്‍ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പേരില്‍ ഒരു പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പുസ്തകം ഹിന്ദി, കന്നഡ, തമിഴ്, ഉര്‍ദു, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളിലേക്ക് പുസ്തകം തര്‍ജ്ജമ ചെയ്യുകയും ചെയ്തു. തന്‍റെ ക്യാന്‍സര്‍ കാലത്തെ അനുഭവങ്ങള്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. ഭാര്യക്ക് രോഗം വന്നപ്പോഴാണ് ശരിക്കും പരിഭ്രാന്തനായത് എന്ന് അദ്ദേഹം പറയുന്നു. 

താനൊരു നല്ല വിശ്വാസിയാണെന്നു പറഞ്ഞ അദ്ദേഹം ഇപ്പോള്‍ വിശ്വസ്സിക്കുന്ന മതത്തില്‍ തന്നെ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മതി എന്ന് വിശ്വസിക്കുന്ന ആളാണ് താണെന്നും വിശദീകരിക്കുന്നു. ആ സമയത്താണ് ചിലര്‍ വന്ന് ഇപ്പോഴുള്ള മതം ശരിയല്ല, സത്യം വേറെ ഒന്നാണ് എന്ന് പറഞ്ഞ് വരുന്നത്. അസുഖ കാലമായതിനാലാണ്  ഇത്തരം ഒരു രീതി കൂടുതലായി ഉണ്ടായത്. ഒരു ദിവസം തന്നെ കാണാന്‍ ഒരു ഭാര്യയും ഭര്‍ത്താവും വന്നു. കുറെ പ്രാവശ്യം വിളിച്ചതിന് ശേഷമാണ് വന്നത്. വല്ലതും പറഞ്ഞ് അവരെ മുഷിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഭാര്യ ആലീസ് അവര്‍ വരുന്നതിനോട് താല്‍പര്യപ്പെട്ടിരുന്നില്ല.

സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് ഭ്രാന്താണോ എന്ന സംശയം ഉണ്ടായി. അവര്‍ വലിയ വചനങ്ങല്‍ ചൊല്ലുമ്പോള്‍ താന്‍ ഒന്നും അറിയാത്തവനെപ്പോലെ ഏത് ദിവസമായിരുന്നു യേശു അദ്ദേഹത്തിൻ്റെ  വസതിയില്‍ വന്നത് എന്ന് തിരിച്ച്‌ ചോദിച്ചു. ഒടുവില്‍ തന്നെ സഹിക്കാന്‍ വയ്യാതെ അവര്‍ സ്തോത്രം പറഞ്ഞ് തിരികെ പോയെന്നും ഇന്നസെന്‍റ് തമാശ രൂപേണ പറഞ്ഞു.

പിന്നീട് മറ്റൊരാള്‍ വന്നു, അയാളുടെ മതത്തിലേക്ക് മാറാനായിരുന്നു ആവശ്യം. കുറച്ചു നാളുകളായി കത്തോലിക്കാ സഭയില്‍ തന്നെ നില്‍ക്കുന്നു. ബോറ‍ടിച്ച്‌ തുടങ്ങി എന്ന് അയാളോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു മാറ്റം വേണം. നിങ്ങളുടെ സഭയിലേക്ക് താന്‍ കുടുംബമാടക്കം ആറ് പേരും വരാം, പക്ഷെ എന്ത് തരും എന്ന് ചോദിച്ചു. അതോടെ അവരും സ്തോത്രം പറഞ്ഞു പോയെന്ന് ഇന്നസെന്‍റ് പറയുന്നു. അവര്‍ക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് ഉണ്ടെന്ന് ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.