“മദ്യത്തിന് അടിമയാണ് അവര്‍” അന്ന് കോടതിയില്‍ സംഭവിച്ചത് !

2000 ത്തില്‍ നടന്ന ഒരു താര വിവാഹം അന്നത്തെ മാധ്യമങ്ങളൊക്കെ ആഘോഷമാക്കി. അന്ന് തിരശീലയില്‍ കത്തി നിന്നിരുന്ന രണ്ട് താരങ്ങള്‍ ആയിരുന്ന മനോജ് കെ.ജയനും, ഉര്‍വ്വശിയുമായിരുന്നു വധൂ വരന്‍മാര്‍. അക്കാലത്ത് ഇരുവരും ഒരുമിച്ച്  അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ വിജയമായിരുന്നു. എന്നാല്‍, ഈ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. 2008 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

ഈ ബന്ധത്തില്‍ മനോജിനും ഉര്‍വ്വശിക്കും കുഞ്ഞാറ്റ എന്ന പേരില്‍ ഒരു മകളുണ്ട്. ഈ മകളുടെ അവകാശത്തിനായി ഇരുവരും കോടതിയില്‍ നിയമപരമായി പോരാടി. എന്നാല്‍ അച്ഛന്‍ മനോജ് കെ.ജയനൊപ്പം നില്‍ക്കാനായിരുന്നു മകള്‍  ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം 10.30 മുതല്‍ നാല് വരെ മകളെ ഉര്‍വ്വശിയുടെ കൂടെ വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മനോജ് കെ.ജയന്‍ ഇത് അംഗീകരിക്കുകയും ചെയ്തു. 

എന്നാല്‍ മകളെ കൂട്ടിക്കൊണ്ടു പോകാന്‍ കോടതിയില്‍ എത്തിയ ഉര്‍വശി മദ്യപിച്ച്‌ അബോധാവസ്ഥയിലാണെന്നും അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹചര്യത്തില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ തയ്യാറല്ലെന്നും മനോജ് കെ.ജയന്‍ നിലപാടെടുത്തു. കുടുംബ കോടതിയില്‍ വച്ച് ഉര്‍വശിക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും അറിയിച്ചു. കോടതി വളപ്പിലെത്തിയ ഉര്‍വ്വശി തനിച്ച് തിരിച്ചു പോവുകയായിരുന്നു. അന്ന് കോടതി വളപ്പില്‍വച്ച്‌ ഉര്‍വ്വശിക്കെതിരെ നിരവധി ആരോപണങ്ങള് മനോജ് കെ.ജയന്‍ ഉന്നയിക്കുകയുണ്ടായി. 

കോടതി വിധി  മാനിക്കുന്നതിനാലാണ് മകളെയും കൊണ്ട് 10.10 ന് തന്നെ കോടതിയില്‍ എത്തിയത്. എന്നാല്‍, ഉര്‍വ്വശി വന്ന കോലം മാധ്യമങ്ങള്‍ കണ്ടു കാണുമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. മദ്യപിച്ച്‌ അബോധാവസ്ഥയിലുള്ള ഒരാള്‍ക്കൊപ്പം മകളെ വിടാന്‍ പറ്റില്ല. മാന്യമായി  വന്ന് കുട്ടിയെ കൊണ്ടുപോകുകയായിരുന്നു  ചെയ്യേണ്ടിയിരുന്നതെന്നും മനോജ് പറഞ്ഞു. മദ്യത്തിന് അടിമയാണ് അവര്‍. അതുകൊണ്ട് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പറ്റില്ലന്നും മനോജ് മാധ്യമങ്ങളോട് വിശദീകരിച്ചു.

Leave a Reply

Your email address will not be published.