വളര്‍ത്തു മൃഗങ്ങളെ ലൈംഗീകമായി ഉപദ്രവിക്കുന്ന മാനസിക രോഗി കേരളത്തില്‍ !!

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍ ഫിലോസഫേര്‍സ് പറയായറുള്ളത്, മനുഷ്യന് മൃഗം ആകാന്‍ കഴിയും, പക്ഷേ ഒരിക്കലും ഒരു മൃഗത്തിന് മനുഷ്യന്‍ ആകാന്‍ കഴിയില്ല എന്നാണ്.
മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മനുഷ്യനും ഒരു ജന്തു മാത്രമായി അവശേഷിക്കും. ഇന്ത്യക്ക് പുറത്തു നിന്നും ഇത്തരത്തിലുള്ള പല വര്‍ത്തകളും നമ്മള്‍ കേരളത്തില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത ആദ്യമാണ്. കൊല്ലം മയ്യനാടാണ് ഇതിനാസ്പദമായ സംഭവം നടന്നത്.      

സ്ഥിരാമായി രാത്രി തൊഴുത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ഞരമ്പുരോഗിയെക്കൊണ്ട് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍. 

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപ്പഞ്ചായത്തിലെ പത്താംവാര്‍ഡിലുള്ള ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് ഒരു മനസികാരോഗിയുടെ ഈ പ്രവര്‍ത്തി കാരണം പൊറുതി മുട്ടിയിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് അലസത ഭാവിക്കുന്നതില്‍ പ്രതിഷേധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്  നാട്ടുകാര്‍. 

മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്പിയുടെ കന്നുകാലികളെയാണ് എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണ ഈ സാമൂഹിക വിരുദ്ധന്‍ പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. 

രാത്രി കാലങ്ങളില്‍  വീടിൻ്റെ മതിലു ചാടി അകത്ത് കടക്കുന്ന ഇയാള്‍  തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കുന്നു. ശേഷം ലൈംഗികമായി ഉപദ്രവിക്കും. കൂടാതെ പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യും. 

ഇത്തരത്തില്‍ മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിൻ്റെ പശുക്കിടാവിനെ വീടിനോട് ചേര്‍ന്നുള്ള തൂണുകളില്‍ വരിഞ്ഞു മുറുക്കിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. 

ഒന്നിലേറെ തവണ മൃഗങ്ങള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നു. പ്രതിയെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞ യുവാവിനെ  പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചെങ്കിലും തെളിവില്ലാത്തത്തിനാല്‍ കേസ്സെടുക്കത്തെ വിട്ടയക്കുകയിരുന്നു. മന്ത്രി ജെ ചിഞ്ചുറാണിക്കു ക്ഷീരകര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.