“അതിന് ചുറ്റും ഒരു ഈച്ച കിടന്ന് പറക്കുന്നുണ്ട് പക്ഷെ ഒരു കൊതുക് പോലും കാണാന്‍ പോയില്ല. ഒരു പട്ടി പോലും പോയില്ല” ഇന്നും തീരാത്ത പിണക്കം

തിരശീലയില്‍ നായകനാണെങ്കിലും ഓഫ് സ്ക്രീനില്‍ ഒരിയ്ക്കലും ഒരു നായക പരിവേഷം ഉള്ള വ്യക്തി അല്ല സല്‍മാന്‍ ഖാന്‍. പരിധി വിട്ട അഭിപ്രായ പ്രകടനവും വ്യക്തി ജീവിതത്തിലെ അച്ചടക്കരാഹിത്യവുമാണ് ഇത്തരത്തില്‍ വിവാദങ്ങളിലേക്ക് സല്‍മാനെ നയിച്ചിട്ടുള്ളത്. ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു സല്‍മാന്‍ ഖാനും ഹൃതിക്  റോഷനും.  ഹൃത്വികുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം  ആദ്യകാലത്ത് ബോഡി ബില്‍ഡിംഗിനെ കുറിച്ചുള്ള ടിപ്പുകള്‍ പോലും പരസ്പരം പങ്ക് വച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കിടയിലെ സൗഹൃദം അധികം നാള്‍ നീണ്ടു പോയില്ല.

ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ച ഉടലെടുത്തു. ഇതിന് കരണമായതാകട്ടെ സല്‍മാന്‍റെ വിടുവായിത്തവും. ഹൃത്വിക് റോഷൻ്റെ ചിത്രത്തിനെ കുറിച്ച്‌ സല്‍മാന്‍ പറഞ്ഞ ഒരു കമൻ്റ് ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായ ഹൃത്വിക് റോഷന്‍ രംഗത്ത് വരികയും ചെയ്തു. ഇതോടെ പ്രശ്നം കൊടുത്തല്‍ സങ്കീര്‍ണ്ണമായി. 

ഹൃത്വിക് റോഷനേയും ഐശ്വര്യ റായിയേയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുസാരിഷ്. പക്ഷേ ചിത്രം ബോക്സോഫീസില്‍ വിജയം നേടിയില്ല. ചിത്രത്തിൻ്റെ  പരാജയത്തിനെ കുറിച്ച്‌ സല്‍മാന്‍ഖാന്‍ പറഞ്ഞ കമൻ്റ് ആണ് വിവാദങ്ങള്‍ക്ക് കരണമായത്. ” അതിന് ചുറ്റും ഒരു ഈച്ച കിടന്ന് പറക്കുന്നുണ്ട് പക്ഷെ ഒരു കൊതുക് പോലും കാണാന്‍ പോയില്ല. ഒരു പട്ടി പോലും പോയില്ല” എന്നായിരുന്നു സല്‍മാന്‍ ആ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 

ഇത് ഹൃത്വിക് റോഷനെ വല്ലാതെ ചൊടിപ്പിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിത്രത്തിന്‍റെ സംവിധായകനായ സ‍ഞ്ജയ് ലീല ബന്‍സാലിയോടുള്ള അനിഷ്ടം ആയിരുന്നു ചിത്രത്തെക്കുറിച്ച്  ഇത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ സല്‍മാന്‍ഖാനെ പ്രേരിപ്പിച്ചത്. ഗുസാരിഷില്‍ ഐശ്വര്യക്കൊപ്പം സല്‍മാന്‍ഖാന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സല്‍മാനോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍  ഐശ്വര്യയ്ക്ക് താല്‍പര്യമില്ലായിരുന്നു. സല്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്‍സാലി സല്‍മാന്‍റെ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്. സല്‍മാന് ബന്‍സാലിയോടുള്ള പിണക്കത്തിൻ്റെ കാരണം ഇതായിരുന്നു.   

എന്നല്‍ സല്‍മാന്‍റെ വാക്കുയകളില്‍ അത്യപ്തി തോന്നിയ ഹൃതിക് അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ” എല്ലാവരും സല്‍മാന്‍ ഖാനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ എല്ലാവരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാണ് അദ്ദേഹം കരുതുന്നത്” ; അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. 

പിന്നീട് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃതിക് ഇതിനെ കുറിച്ച്‌ സംസാരിച്ചു.

സല്‍മാന്‍ നല്ല മനുഷ്യനാണെന്ന് തനിക്ക് അറിയാം. താന്‍  ആരാധിക്കുന്ന വ്യക്തിയാണ്. പക്ഷേ  ബോക്സോഫീസ് കളക്ഷന്‍ ഇല്ലാത്തതിൻ്റെ പേരില്‍ ഒരു സംവിധായകനെ പരിഹസിക്കുന്നത് ഒരിയ്ക്കലും ഹിറോയിസമല്ല. തൻ്റെ അഭിപ്രായത്തില്‍ ഒരു നടന്‍ ഒരിക്കലും അസൂയപ്പെടില്ല. വലിയ വിജയങ്ങള്‍ സംഭവിക്കുമ്പോള്‍, അത് കൂടുതല്‍ ലാളിത്യവും സ്‌നേഹവുമുള്ള ആളാക്കുകയാണ് ചെയ്യേണ്ടതെന്നും ഹൃതിക്ക് സല്‍മാന് മറുപടിയെന്നോണം പറഞ്ഞു.

ഈ സംഭവത്തിന് ശേഷം ഇരു താരങ്ങളും പരസ്പരം കാണുന്ന അവസരങ്ങള്‍ പരമാവധി കുറച്ചു. സല്‍മാനോടൊപ്പം വേദി പങ്കിടാന്‍ ഹൃതിക് വിസമ്മതിക്കുകയും ചെയ്തു. സല്‍മാൻ്റെ സാന്നിധ്യത്തെ തുടര്‍ന്ന് 2016 ലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡിൻ്റെ പത്രസമ്മേളനത്തില്‍ നിന്ന് വരെ ഹൃത്വിക് വിട്ടു നിന്നും. ഇന്നും പിണക്കം തുടരുന്നു…

Leave a Reply

Your email address will not be published.