ഒരു കാസ്സറ്റിലൂടെ കടന്നുവന്ന നായികാ !! അന്ന് അങ്ങെനെ പറഞ്ഞത് ദിലീപ്

സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച് ദിലീപും നവ്യാ നായരും പ്രധാന വേഷത്തില്‍ അഭിനയിച്ച ഇഷ്ടം എന്ന ചിത്രം നവ്യ നായരുടെ അരങ്ങേറ്റ ചിത്രമായിരുന്നു. എന്നാല്‍ ഈ സിനിമയിലേക്ക് നവ്യാ നായരെ കാസ്റ്റ് ചെയ്തത് എങ്ങനെയാണെന്ന് ഒരിക്കല്‍ ദിലീപ് പറയുകയുണ്ടായി. 

ഒരിയ്ക്കല്‍ തന്‍റെ മുന്നിലേക്ക് നവ്യ മുന്‍പ് അഭിനയിച്ച ഒരു മോണോ ആക്റ്റിൻ്റെ വീഡിയോ കാസറ്റ് സിദ്ദു പനക്കല്‍ എന്ന കണ്‍ട്രോളര്‍  കൊണ്ടുവരുകയുണ്ടായി. സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത് പ്രകരമാണ് കട്രോളര്‍ ഈ കാസ്സറ്റുമായി ദിലീപിനെ കാണാന്‍ എത്തിയത്. ഇതില്‍ ഒരു കുട്ടിയുണ്ട് കണ്ടിട്ട് അഭിപ്രായം പറയാണെമെന്ന് അറിയിച്ചു. അങ്ങനെയാണ് ആ കാസറ്റ് കണ്ടു തുടങ്ങിയതെന്ന് ദിലീപ് പറയുന്നു.  ആ കാസ്സറ്റിലെ നവ്യയുടെ പ്രകടനം കണ്ടപ്പോള്‍  നവ്യയില്‍ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് തനിക്ക് തോന്നി. അപ്പോള്‍ തന്നെ താന്‍ സിബി മലയിലിനെ വിളിച്ചു ഭാവിയില്‍ വലിയ ഒരു കലാകാരി ആകാനുള്ള ആളാണ് ഈ കാസറ്റിനുള്ളില്‍ ഉള്ളതെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. നമ്മുടെ പുതിയ സിനിമയ്ക്ക് ഓക്കേ ആണെന്ന് പറയുകയും അങ്ങനെ നവ്യ ഇഷ്ടത്തിലേക്ക് എത്തുകയും ചെയ്തുവെന്ന്  ദിലീപ് പറയുന്നു.

അന്ന് താന്‍ നവ്യയെ കാണുന്ന ആ നിമിഷം മുതല്‍ ഏറ്റവും ഒടുവില്‍ കാണുന്ന നിമിഷം വരെ ആദ്യം എങ്ങനെയാണോ ആ സ്നേഹവും ബഹുമാനവും അത് അതേപോലെ പ്രകടിപ്പിക്കുന്ന കലാകാരിയാണ് നവ്യയെന്ന് അദ്ദേഹം പറയുന്നു. സീനിയേഴ്സ് എന്ന നിലയില്‍ നവ്യ തരുന്ന ബഹുമാനം അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.  ഇന്നും അത്  നഷ്ട്ടപെട്ടിട്ടില്ല. വീണ്ടും നവ്യ അഭിനയിക്കാന്‍ വരുന്നു എന്ന് അറിയുന്നു. വീണ്ടും വലിയ ബഹുമതിയും അംഗീകാരങ്ങളും നവ്യയെ തേടിയെത്തട്ടെയെന്ന് ദിലീപ് ആശംസ അറിയിച്ചു. 

Leave a Reply

Your email address will not be published.