ജഗതീ ശ്രീകുമാര്‍ – മല്ലിക സുകുമാരന്‍; തുടക്കം തന്നെ പാളിയ ഒരു ദാമ്പത്യം

ഹാസ്യസാമ്രാട്ട് എന്ന പേരിനാര്‍ഹനായ ഒരേയൊരു കലാകാരനെയുള്ളൂ. മലയാളിക്കായി ഒരിയ്ക്കലും അവസ്സാനിക്കാത്ത ചിരിച്ചെപ്പ് തുറന്ന ജഗതീ ശ്രീകുമാര്‍. ജഗതി എന്‍ കെ ആചാരിയുടെ മകനായ അദ്ദേഹം മലയാളം കണ്ട പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭയാണ്. കോളേജ് കാലഘട്ടം മുതല്‍ തന്നെ കലാപരമായ കഴിവ് കൊണ്ട് തന്‍റെ സമകാലീനരെ എല്ലാം വിസ്മയിപ്പിച്ചിട്ടുള്ള അദ്ദേഹം തന്‍റെ ജീവിത സഖിയെയും അതേ കലാലയത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയുണ്ടായി. അതായിരുന്നു മല്ലിക. 

കലാപരമായി നിരവധി കഴിവുകളുള്ള മല്ലികയും പഠന കാലത്ത് തന്നെ താരം ആയി മാറിയ ജഗതി ശ്രീകുമാറും തമ്മില്‍ അടുത്തു. പ്രണയം തലക്ക് പിടിച്ചപ്പോള്‍ രണ്ടാളും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അവര്‍ നേരെ മദ്രസ്സിലേക്ക് വണ്ടി കയറി. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രണയ കാലം പോലെ അത്ര മധുരതരമായിരുന്നില്ല ഇരുവരുടെയും മദ്രാസിലെ ജീവിതം. അഭിപ്രായ വ്യത്യാസങ്ങള്‍ പതിയെ തല പൊക്കി. 1976 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു പോയില്ല. മൂന്ന് വര്‍ഷത്തെ ഞെക്കി ഞെരുങ്ങിയുള്ള ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തില്‍ കുട്ടികളില്ല. 

ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അന്ന് കത്തിജ്വലിച്ചു നിന്നിരുന്ന നടന്‍ സുകുമാരനെ മല്ലിക വിവാഹം കഴിച്ചത്. ആദ്യ ബന്ധം പോലെ ആയിരുന്നില്ല ഇത്തവണ. വിജയകരമായ അവരുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ പുഷ്പങ്ങളായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. മല്ലികയുമായി വിവാഹമോചനം നേടി അതേ വര്‍ഷം തന്നെ ജഗതി കല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. എന്നാല്‍ 1984 ല്‍ കലയുമായുള്ള ബന്ധവും ജഗതി വേര്‍പ്പെടുത്തി. പിന്നീട് അതേ വര്‍ഷം തന്നെയാന് അദ്ദേഹം ശോഭയെ വിവാഹം കഴിച്ചത്.

Leave a Reply

Your email address will not be published.