ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ ഫേക്ക് ആണോ അല്ലയോ എന്നൊക്കെ നോക്കാറുണ്ട് ; പക്ഷെ ദിവസങ്ങൾ കഴിയുമ്പോള്‍ തനിക്ക് പണി തന്നിട്ട് അവര്‍ പോവും

ബഡായിബംഗ്ലാവ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയായ കലാകാരിയാണ് ആര്യ. ബിഗ് ബോസ് സീസണ്‍ 2 ലെ കന്‍റസ്റ്റന്‍റ്  ആയതോടെ കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയ ജനപ്രീതി ആര്യ നേടുകയുണ്ടായി. അതേസമയം, ബിഗ് ബോസില്‍ പങ്കെടുക്കവെ താരം തന്‍റെ കമിതാവിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജാന്‍ എന്ന പേരിലാണ് ആര്യ അയാളെ പരിചയപ്പെടുത്തിയത്. 

പലപ്പോഴും ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം ഫേക്ക് ആണോ അല്ലയോ എന്നൊക്കെ കണ്ട് പിടിക്കാറുണ്ട്. അയാള്‍ അടിപൊളി ആണ്. അല്ലെങ്കില്‍ ഇയാള്‍ ശരിയല്ല എന്നൊക്കെയുള്ള നിഗമനത്തില്‍ എത്താറുമുണ്ട്. എന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ തനിക്ക് എന്തെങ്കിലും പണി തന്നിട്ട് അവര്‍ പോവും. തനിക്ക് ആളുകളെ മനസ്സിലാക്കാന്‍ അറിയില്ലെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്ന് ആര്യ സമ്മതിക്കുന്നു. ഒരാള്‍ ആദ്യം ഒരു സ്വഭാവം ആയിരിക്കും. പിന്നീട് മറ്റൊന്ന് കാണിക്കും. അതെങ്ങനെയാണ് കണ്ട് പഠിക്കുക എന്ന് ആര്യ ചോദിക്കുന്നു. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് എഴുത്തിയഞ്ച് ദിവസം മാറി നിന്നതിന് ശേഷം തിരിച്ച്‌ വരുമ്ബോള്‍ കണ്ടത് വേറൊരു വ്യക്തിയെയാണ്. ജാന്‍ തന്നെ തേച്ചുവെന്ന് ഒടുവില്‍ ആര്യ  വെളിപ്പെടുത്തി. താന്‍  പോയ ഗ്യാപ്പില്‍ തന്‍റെ സുഹൃത്തുമായി ജാന്‍ ഒരു റിലേഷന്‍ ആരംഭിച്ചു. തന്‍റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയുമായിട്ടാണ് ജാന്‍ പുതിയ റിലേഷന്‍ തുടങ്ങിയത്. നാലാം ക്ലാസ് മുതല്‍ ഉള്ള തന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയുമായിട്ടാണ് ജാന്‍  ബന്ധം തുടങ്ങിയതെന്ന് ആര്യ പറയുന്നു.  ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.