ആ കാണിച്ചത് മര്യാതകേടാണ് ; സർക്കാരിനോട് ? കെ ബീ ഗണേഷ് കുമാര്‍..

ഈ വര്‍ഷത്തെ സംസ്ഥാന സീരിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം മികച്ച സീരിയലിനെ തിരഞ്ഞെടുക്കുന്നതില്‍ നിന്നും ജഗ്ജസ് വിമുഖത കാട്ടി. അതിനു പ്രധാന കാരണമായി അവര്‍ പറഞ്ഞത് നിലവാരമുള്ള സീരിയലുകള്‍ ഇല്ല എന്നതാണ്. കലാമൂല്യമുള്ള സീരിയലുകള്‍ ഇല്ല എന്നാരോപിച്ച് പുരസ്‌കാരം നല്‍കാത്തതിനെതിരെ നടനും പത്തനാപുരം എം എല്‍ എ  യുമായ കെബി ഗണേഷ് കുമാര്‍ രംഗത്ത്. ഇത് സീരിയല്‍ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗണേഷ് പ്രതികരിച്ചു. 

അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍, അതില്‍ നിന്നും നല്ലത് കണ്ടെത്തി അവാര്‍ഡ് നല്കണം. അതിനാണ് ജഡ്ജസിനെ വയ്ക്കുന്നത്. അല്ലാതെ തങ്ങള്‍ കണ്ട സീരിയലുകളൊന്നും കൊള്ളില്ല എന്ന പേരില്‍ ഒരു അവാര്‍ഡും കൊടുക്കാതിരിക്കുന്നത് ശരിയല്ലന്നു അദ്ദേഹം പറയുന്നു. 

അവാര്‍ഡിന് ക്ഷണിച്ചതിന് ശേഷം നല്ല സീരിയലുകള്‍ ഇല്ലന്നു പറയുന്നത് മര്യാത കേടാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഇനി സീരിയലിനെ അവാര്‍ഡിന് ക്ഷണിക്കുന്നില്ല, ഷോര്‍ട്ട് ഫിലിമിനെ മാത്രമേ ക്ഷണിക്കുകയുള്ളൂ എന്ന് പറയുക. ടെലിവിഷന്‍ അവാര്‍ഡ് എന്നത് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് എന്നാക്കി മാറ്റിയാലും മതിയെന്ന് അദ്ദേഹം വിമര്‍ശന രൂപേണ പറഞ്ഞു. 

ക്ഷണിച്ചതിന് ശേഷം കൊള്ളാവുന്നത് ഇല്ല എന്ന് പറയുന്നത് കലാകാരന്‍മാരേയും സാങ്കേതിക വിദഗ്ദരെയും അപാമനിക്കുന്നതിന് തുല്യമാണ്. ഇതിനും നല്ലത് സീരിയലിന് ഇനി അവാര്‍ഡ് ഇല്ലായെന്ന് തീരുമാനിക്കുന്നതാണ്. സീരിയല്‍ ജഡ്ജ് ചെയ്ത് അവാര്‍ഡ് നല്കുക എന്നത് പ്രയാസമുള്ള കാര്യമാണ് അതുകൊണ്ട് തന്നെ അത് ഷോര്‍ട്ട് ആയി എഡിറ്റ് ചെയ്ത് കഥ മനസിലാക്കാന്‍ പറ്റുന്ന രീതിയില്‍ ജൂറിക്ക് മുന്നില്‍ എത്തിച്ച് അവാര്ഡ് നാല്‍കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. 

ഒന്നുകില്‍ അവാര്‍ഡിന് ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചാല്‍ കൊടുക്കുക. പ്രായം ചെന്ന അമ്മമാര്‍ മുതല്‍ സീരിയല്‍ കാണുന്ന ഈ നാട്ടിലെ പ്രേക്ഷകരെ കളിയാക്കുന്ന സമീപനം ആണ് ഇപ്പോള്‍ ജഡ്ജസ് കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.