യോദ്ധയെ തീയറ്ററുകളില്‍ ഒന്നുമല്ലാതാക്കിയ മമ്മൂട്ടി ചിത്രം

ചില ചിത്രങ്ങള്‍ റിലീസ് ആകുന്ന സമയങ്ങളില്‍ പലപ്പോഴും വേണ്ട രീതിയില്‍ വിജയിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ആദ്യ തീയറ്റര്‍ കാഴ്ചയില്‍ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞ ചില ചിത്രങ്ങള്‍ പിന്നീട് മൌത്ത് പബ്ലിസിറ്റിയിലൂടെയും കസ്സറ്റ് റിലീസിലൂടെയും വന്‍ വിജയം വരിക്കാറുമുണ്ട്. അത്തരത്തില്‍ ഈ കാലഘട്ടത്തില്‍ ആദ്യം പരാജയപ്പെടുകയും പിന്നീട്  വിജയമായി മാറുകയും ചെയ്ത  ചിത്രമാണ്  ആട്.

ഇത് ഇന്നത്തെ തലമുറയ്ക്കറിയാവുന്ന കഥ, എന്നാല്‍ ഇന്ന് ടെലിവിഷന്‍ ചാനലുകളില്‍ മലയാളികള്‍ വളരെ ആവേശത്തോടെ കൊണ്ടാടുന്ന ഒരു ചിത്രം തീയറ്ററില്‍ ആവറേജ് ആയി മാറിയിട്ടുണ്ട്. കള്‍ട്ട് ക്ലാസ്സിക് എന്ന വിശേഷണത്തിന് അര്‍ഹമായ യോദ്ധായുടെ ഗതിയും അത് തന്നെ ആയിരുന്നു. അന്ന് ഈ ചിത്രത്തിനെ കടത്തി വെട്ടിയ ചിത്രമായിരുന്നു പുതിയ കാലഘട്ടത്തില്‍ അധികം കാഴ്ച്ചക്കാരില്ലാത്ത പാപ്പയുടെ സ്വന്തം അപ്പൂസ്..

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ സഗീത് ശിവന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ യോദ്ധയും മമ്മൂട്ടി ഫാസില്‍ ടീമിന്‍റെ പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു അന്ന് ബോക്‌സ്‌ഓഫീസ് പോരാട്ടം. എന്നാല്‍ ഇതില്‍ വിജയം വരിച്ചത് നമ്മള് ഏവരും കരുതുംപോലെ യോദ്ധ ആയിരുന്നില്ല.  

1992 സെപ്റ്റംബര്‍ മൂന്നിനാണ് യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. എന്നാല്‍ ഇവയില്‍ ബോക്‌സ്‌ഓഫീസില്‍ വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചിലവേറിയ ചിത്രം കൂടിയായിരുന്നു യോദ്ധ.

200 ല്‍ പരം  ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറോളം ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, തിയറ്ററുകളില്‍ വിജയം ആയിരുന്നെങ്കിലും പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രം യോദ്ധയാണ്.

Leave a Reply

Your email address will not be published.