മേതില്‍ ദേവിക സിനിമയില്‍ അഭിനയിക്കാത്തതിന് പിന്നിലെ കാരണം, ഷിബു ചക്രവര്‍ത്തി പറയുന്നു.

മേതിൽ കുടുംബാംഗമായ ദേവിക കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് . പ്രശസ്ത സിനിമാനടൻ മുകേഷിനെ 2013 ഒക്ടോബർ 24-നു വിവാഹം ചെയ്തിരുന്നെങ്കിലും ഈ ബന്ധം 2021 പകുതിയോടെ അവസ്സാനിക്കുകയായിരുന്നു. മലയാളത്തിലെ ചാനലുകളിലെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട് ദേവിക. കേരള സംഗീത നാടക അക്കാദമി ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടന്‍ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് ദേവികയുടെ സ്വകാര്യ ജീവിതം കൂടുയതല്‍ ചര്‍ച്ച ആകുന്നത്.  

സിനിമാ മേഖലയോട് വളരെ അടുത്ത് നില്‍ക്കുമ്പോഴും ഒരിയ്ക്കലും  നൃത്താവുമായി ബന്ധപ്പെട്ടല്ലാതെ ക്യാമറയെ അഭിമുമുഖീകരിക്കാന്‍ വിമുഖത ഉള്ള കലാകാരിയാണ് ഇവര്‍.  ഇപ്പോഴിതാ മേതില്‍ ദേവികയെ കുറിച്ച്‌ ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റുന്നതായി. മേതില്‍ ദേവികയുടെ നൃത്തം കണ്ട് വളരെയേറെ ഇഷ്ടപ്പെട്ട് ഒരിക്കല്‍ സിനിമയിലേക്ക് നായികയാവാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അഭിനയം അല്ല തൻ്റെ  മേഖലയെന്നു പറഞ്ഞ് അവര്‍ അത്  നിരസ്സിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് മേതില്‍ ദേവികയെ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ചന്ദനമണി വാതില്‍ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം മനോഹരമായി ചുവടുവെച്ചിരുന്നു അന്ന് ദേവിക. മാത്രവുമല്ല ആ വീഡിയോ വേഗം വയറലായി മാറുകയും ചെയ്തു. അതിന് ശേഷമായാണ് ദേവികയെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. പ്രശസ്ത നിര്‍മാതാവായ ആന്റോ ജോസഫും മേതില്‍ ദേവികയോട് സിനിമയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം ദേവിക നിരസിക്കുകയായിരിന്നു. അതിനു ശേഷം താനും സമാനമായ നിര്‍ദേശം വച്ചിരുന്നു. നായികാ വേഷത്തിലേക്കായിരുന്നു മേതില്‍ ദേവികയെ പരിഗണിച്ചിരുന്നത്. അപ്പോഴും അഭിനയമല്ല തൻ്റെ മേഖലയെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയിരുന്നു അവര്‍. നൃത്തമാണ് തൻ്റെ മേഖലയെന്ന് പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് അവരെന്നു ഷിബു ചക്രവര്‍ത്തി പറയുന്നു.

Leave a Reply

Your email address will not be published.