മഞ്ജു വാരിയര്‍ക്ക് നഷ്ടമായ ആ മികച്ച വേഷം ; വളരെ അടുത്ത കാലത്താണ് മഞ്ജു വാര്യര്‍ കാര്യം അറിയുന്നത്.

അഭിനയ പ്രധാന്യമുള്ള നായികാ വേഷങ്ങളിലേക്ക് മലയാള സിനിമയില്‍ ആദ്യം പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് മഞ്ജു വാരിയര്‍. മലയാളത്തില്‍ ശോഭനയ്ക്ക് ശേഷം ഏറ്റവുമധികം സ്വീകരിക്കപ്പെട്ട നായികമാരില്‍ ഒരാളും മഞ്ജു വാരിയര്‍ ആണ്. നടന്‍ ദിലീപുമൊത്തുള്ള പ്രണയവും വിവാഹവും കഴിഞ്ഞതോട് കൂടിയാണ് മഞ്ജു സിനിമയില്‍ നിന്നും പൂര്‍ണമായി അവധി എടുത്തത്. അതുവരെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു മഞ്ജു വാര്യര്‍. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗംഭീരമായ  തിരിച്ചുവരവ് ആണ് മഞ്ജു നടത്തിയത്.

ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ അതുല്യ കലാകാരി.  ഇവര്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ നമ്മുടെ ഓര്‍മയില്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍, തന്‍റെ അഭിനയ ജീവിതത്തില്‍ ചില മികച്ച വേഷങ്ങള്‍ മഞ്ജുവിന് നഷ്ടമായിട്ടുണ്ട്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ചന്ദ്രലേഖ. മോഹന്‍ലാലിൻ്റെ നായികയാകാനുള്ള അവസരമാണ് മഞ്ജുവിന് അന്ന് നഷ്ടമായത്.

ചന്ദ്രലേഖയിലേക്ക് തന്നെ നായികയായി പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു എന്ന കാര്യം വളരെ അടുത്ത കാലത്താണ് മഞ്ജു വാര്യര്‍ അറിയുന്നത്. ഇപ്പോള്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിൻ്റെ സെറ്റില്‍ വച്ചാണ് പ്രിയദര്‍ശന്‍ ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത്. അന്ന് മഞ്ജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയാതിരുന്നത് കൊണ്ടാണ് ആ അവസരം നഷ്ടപ്പെട്ടത്. ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച ലേഖ എന്ന വേഷത്തിലേക്കായിരുന്നു മഞ്ജുവിനെ കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഇത് അറിഞ്ഞപ്പോള്‍ തനിക്ക് നിരാശ തോന്നി എന്ന് മഞ്ജു പറയുകയുണ്ടായി. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ആ വര്‍ഷത്തെ ബ്ലോക് ബസ്റ്റര്‍ ആയി മാറുകയും ചെയ്തു. സുകന്യ, നെടുമടി വേണു, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചന്ദ്രലേഖയില്‍ അണി നിന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.