തന്നോട് ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ; മമ്മൂട്ടി തന്നെ ഞെട്ടിച്ചുവെന്ന് കുഞ്ചാക്കോ ബോബന്‍.

സൌന്ദര്യം കൊണ്ട് മലയാളികളെ ഭ്രമിപ്പിച്ച വളരെ കുറച്ച് നടന്മാരെ നമുക്കുള്ളൂ. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി.  മമ്മൂട്ടിയുടെ പ്രായം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് പൊതുവേ സിനിമക്കാര്‍ക്കിടയില്‍ പോലും ഒരു സംസാരം ഉണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. ചിട്ടയായ ആഹാരക്രമവും വ്യായാമവുമൊക്കെയാണ് അതിന്‍റെ പ്രധാന കാരണം. ഇത്തരത്തില്‍ മമ്മൂട്ടിക്കു ശേഷം രൂപ ഭംഗി കൊണ്ട് മലയാളി യുവത്വത്തെ മോഹിപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രമായ അനിയത്തിപ്രാവ് മുതല്‍ ഒടുവില്‍ റിലീസ് ആയ നായാട്ട് എന്ന ചിത്രമാണെങ്കില്‍ കൂടി കുഞ്ചാക്കോ ബോബന്‍റെ ആകാരഭംഗി ആരെയും അത്ഭുതപ്പെടുത്തും. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍      മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 

താന്‍ സിനിമയിലേക്ക് എത്തുന്നതിന് മുൻപേ തന്നെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ടിരുന്നു. കുഞ്ചാക്കോയുടെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘തീരം തേടുന്ന തിര’ യുടെ ലൊക്കേഷനില്‍ വച്ചാണ്  ആദ്യമായി കാണുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. മമ്മൂട്ടിക്കു സിനിമയോട് വല്ലാത്ത പാഷനാണെന്ന് അദ്ദേഹം പറയുന്നു. മറ്റൊരാള്‍ അഭിനയിച്ച ചിത്രം പോലും ബൈഹാര്‍ട്ട് ആണ്. താന്‍  ‘നായാട്ട്’ എന്ന ചിത്രം ചെയ്യുമ്പോള്‍ തന്നെ അതിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയിലിനെക്കുറിച്ചും തന്നോട് ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി. അത്തരത്തില്‍ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെക്കുറിച്ച്‌ അത് ഇറങ്ങും മുന്‍പേ മനസിലാക്കാന്‍ ശ്രമിക്കാറില്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.