ആ ചിത്രത്തിന്‍റെ കഥ ഞാന്‍ മോഷ്ടിച്ചതാണ്; സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ പിറവിക്ക് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത്.

തമാശയില്‍ പൊതിഞ്ഞ മനോഹരമായ ഫാമിലി എൻ്റെർടൈനറാണ് ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന ചിത്രം. നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.  അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ ആഴം വരച്ചിട്ടിരിക്കുന്ന ചിത്രത്തില്‍ അച്ഛൻ്റെ നഷ്‌ടമായ പ്രണയം സാഷാത്കരിച്ച്‌ നല്‍കുന്ന മകനായി അഭിനയിച്ചിരിക്കുന്നത് ദിലീപും അച്ഛനായി ന്നെടുമുടി വേണുവും ആണ് വേഷമിട്ടിരിക്കുന്നത്. സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. എന്നാല്‍ താന്‍ ഈ ചിത്രം എഴുതാനിടയായ ആശയം എവിടെ നിന്നുമാണ് കിട്ടിയതെന്ന്  വെളിപ്പെടുത്തുകയാണ് അദ്ദേഹം. 

തൻ്റെ അച്ഛനും അനിയനും തമ്മിലുള്ള സൗഹൃദപരമായ അടുപ്പമാണ് ഈ സിനിമയ്ക്ക് ആശയമായത് എന്ന് കലവൂര്‍ രവികുമാര്‍ പറയുന്നു. എന്നാല്‍ ഈ സിനിമയുടെ മൂല കഥ താന്‍ മഹാഭാരതത്തില്‍ നിന്ന് മോഷ്ടിച്ചതാണെന് അദ്ദേഹം പറയുന്നു. 

ആകെയുള്ള അച്ഛനാണ്,  ഉലക്കകൊണ്ട് അടിച്ചുവളര്‍ത്തിയതിനാല്‍ അനുസരണയോടെ എല്ലാം ചെയ്തോളും, അച്ഛന്‍ ജോലി ചെയ്യുന്നതുകണ്ട് തമാശരൂപേണ തന്‍റെ അനുജന്‍ പറയുന്നത് കേട്ടപ്പോള്‍ തനിക്കതിലൊരു കഥ തെളിഞ്ഞു വന്നു. അച്ഛനോട് എന്തും പറയാന്‍ സ്വാതന്ത്ര്യം ഉള്ള  മകനും അച്ഛനും തമ്മിലുള്ള ബന്ധം. അങ്ങനെയാണ് ഇഷ്ടം എന്ന സിനിമ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. 

അച്ഛൻ്റെ പ്രണയം സഫലമാക്കാന്‍ ഇറങ്ങിയ മകൻ്റെ കഥ- അതായിരുന്നു ഇഷ്ടത്തിന്റെ വണ്‍ലൈന്‍.‌ ഈ കഥ താന്‍ മഹാഭാരതത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അദ്ദേഹം പറയുന്നു.  മഹാഭാരതത്തില്‍ ഭീഷ്മരും അച്ഛനായ ശന്തനുവും തമ്മിലുള്ള ബന്ധമാണ് പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിൻ്റെ വിവാഹം നടത്തികൊടുക്കുന്നത് മകനായ ഭീഷ്മരാണ്. ഇത് തന്നെയാണ് ഇഷ്ടത്തിൻ്റെയും കഥ. ഈ ഒരു കഥാ സന്ദര്‍ഭത്തിലേക്ക് തന്‍റെ അനുജനേയും  അച്ഛനേയും കൊണ്ടുവരികയായിരുന്നു. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.