ചന്ദ്രലേഖ കോപ്പിയടിച്ചതാണോ ? ; പ്രിയദര്‍ശന്‍ മറുപടി പറയുന്നു..

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംബിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രങ്ങളാണ്. വെറും ഫലിതത്തിന് വേണ്ടിയുള്ള ചിത്രങ്ങളായിരുന്നില്ല അവയൊന്നും. കാമ്പുള്ള കഥകളും വിസ്മയ കരമായ അഭിനയ മുഹൂര്‍ത്തങ്ങളും നിറഞ്ഞവയാണ് മിക്കതും. ആ കോംബോയില്‍ പുറത്തിറങ്ങിയ സിംഹഭാഗം ചിത്രങ്ങളും ബോക്സോഫ്ഫീസ്സില്‍ പണക്കിലുക്കം സൃഷ്ടിച്ചവയാണ്. അക്കൂട്ടത്തില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച സിനിമയാണ് ചന്ദ്രലേഖ. 1997 സെപ്റ്റംബര്‍ നാലിനാണ് ചന്ദ്രലേഖ റിലീസ് ചെയ്തത്. ചിത്രം ബംബര്‍ ഹിറ്റായി മാറി. എന്നാല്‍ പ്രിയദര്‍ശന്‍ കോപ്പിയടിച്ചതാണ് ചന്ദ്രലേഖ എന്ന് പല കോണില്‍ നിന്നും ആരോപണം ഉയര്‍ന്നു. പ്രിയദര്‍ശനോട് ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിനു പ്രിയദര്‍ശന്‍ വ്യക്തമായ മറുപടിയാണ് നല്കിയത്. 

കോപ്പിയടിയാണെന്ന് പലരും പറയുന്ന ചില ചിത്രങ്ങളുണ്ട്. ചന്ദ്രലേഖ അതില്‍ ഒന്നാണ്. ഹോളിവുഡ് ചിത്രം ‘വൈല്‍ യൂ വേര്‍ സ്ലീപ്പിംഗ്’ എന്ന സിനിമയെ പോലെ ചിലര്‍ക്ക് അത് തോന്നിയേക്കാം. എന്നാല്‍ ആ ചിത്രത്തിന്‍റേത് മറ്റൊരു കഥയാണെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ പ്രസ്തുത ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചന്ദ്രലേഖ എടുത്തത് എന്ന് സമ്മതിച്ച അദ്ദേഹം,   ‘കോണ്‍ക്വേര്‍സ് ഓഫ് ദി ഗോള്‍ഡന്‍ സിറ്റി’യാണ് ‘നഗരമേ നന്ദി’ എന്ന പേരില്‍ എംടിയെ കുറ്റപ്പെടുത്തിയ ആള്‍ക്കാരാണ് ഈ നാട്ടിലുളളതെന്ന് ആരോപിച്ചു.  ‘ഡേയ്സ് ഓഫ് മാത്യൂസ്’ ആണ് ‘കൊടിയേറ്റം’ എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെ കുറ്റപ്പെടുത്തിയ ആള്‍ക്കാരുമുണ്ട്. എന്നാല്‍ ഇതില്‍ എത്ര സത്യമുണ്ട്, സത്യമില്ല എന്നൊന്നും തനിക്കറിയില്ല. അവര്‍ക്ക് വരെ ഇത്തരത്തില്‍ ഒരു  പ്രശ്നമുണ്ടെങ്കില്‍ തനിക്ക് എന്തുക്കൊണ്ട് ഇത് ആയിക്കൂടായെന്നും അദ്ദേഹം ചോദിക്കുന്നു. അവരെ കുറിച്ച്‌ വരെ അപവാദം പറയുന്നുണ്ടെങ്കില്‍ തന്നെ  കുറിച്ച്‌ അപവാദം പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു സിനിമ അതേ പോലെ റീമേക്ക് ചെയ്തിട്ടില്ലന്നു അദ്ദേഹം സമര്‍ത്ഥിക്കുന്നു. പല കഥകളും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.