മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് സമ്മര്‍ ഇന്‍ ബേതലഹേം. വളരെ വ്യത്യസ്ഥമായ ഒരു കഥാ തന്തുവും അഭിനയ
മുഹൂര്‍ത്തങ്ങളും ഉള്ള ഈ ചിത്രം ഒരു ഉത്സവ കാല റിലീസ്സായി പുറത്തിറങ്ങിയ ഈ ചിത്രമാണ്. രഞ്ജിത്തിൻ്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ സിനിമ ഇറങ്ങി ഇപ്പോള്‍ 23 വര്‍ഷത്തോളമായി. അന്നത്തെ കാലത്ത് മലയാളത്തിലെ വന്പിച്ച താരനിരയാണ് ചിത്രത്തില്‍ അണി നിരന്നത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങിയ താരനിരയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ അണിനിരന്നത്. സിനിമ പ്രതീക്ഷിച്ചതിലും വലിയ വിജയമായി.

ഈ ചിത്രത്തില്‍ ജയറാമിൻ്റെ കഥാപാത്രത്തിൻ്റെ പേര് രവി എന്നാണ്. രവിയുടെ അഞ്ച് കസിന്‍സില്‍ ഒരാള്‍ക്ക് രവിയോട് കടുത്ത പ്രണയമാണ്. ഈ പ്രണയിനി രവിക്ക് പ്രണയസമ്മാനം ആയി ഒരു പൂച്ചയെ കൊറിയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, ഇവരില്‍ ആരാണ് പൂച്ചയെ അയക്കുന്നതെന്ന് രവിക്ക് അവസാനം വരെ അറിയില്ല. മാത്രവുമല്ല ചിത്രത്തിൻ്റെ അവസാനം ആരാണ് ഇതിൻ്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തും വെളിപ്പെടുത്തിയിട്ടുമില്ല.
എന്നാല്‍ ഈ ചിത്രം റിലീസ് ചെയ്ത്, വര്‍ഷങ്ങള്‍ കഴിഞ്ഞും രവിക്ക് പൂച്ചയെ അയച്ച ആള് ആരെന്ന രഹസ്യം ഇതുവരെ പുറത്തായിട്ടില്ല. ചിത്രത്തില്‍ രവിയെ പ്രണയിക്കുന്നത് ആരാണെന്ന് നേരിട്ട് കാണിക്കുന്നില്ലങ്കിലും, സിനിമയില്‍ തന്നെ പരോക്ഷമായി ചില കാര്യങ്ങള്‍ സംവിധായകന് പറഞ്ഞു വയ്ക്കുന്നുണ്ട്.
രവിയുടെ കസിന്‍സ് രണ്ട് പേരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്. ആ രണ്ട് പേര് ആരാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഗായത്രിയും സംഗീതയുമാണ് കൂടുതല്‍ സാധ്യതയുള്ള രണ്ട് പേര്. തീര്‍ച്ചയായും ഇവരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നതെന്ന് വ്യക്തമാണ്. മയൂരിയാണ് ഗായത്രി എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ കല് അവതരിപ്പിച്ചിരിക്കുന്നത്. ജ്യോതിയെ അവതരിപ്പിച്ചിരിക്കുന്നത് സംഗീതയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമിയും , മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപര്‍ണ, ശ്രീജയ നായര്‍ അവതരിപ്പിച്ച ദേവിക എന്നീ കഥാപാത്രങ്ങള്‍ തങ്ങളല്ല രവിയെ പ്രണയിക്കുന്നതെന്ന് സിനിമയില്‍ തന്നെ പറയുന്നുണ്ട്.

ഒരിക്കല്‍ പൂച്ചയെ അയക്കുന്നത് ആരാണെന്ന ചോദ്യത്തിനു സംവിധായകന് സിബി മലയില്‍ നല്കിയ മറുപടി, ‘സത്യത്തില്‍ അതാരാണെന്ന് എനിക്കും അറിയില്ല, തിരക്കഥാകൃത്തായ രഞ്ജിത്ത് അത് പറഞ്ഞിട്ടില്ലെന്നായിരുന്നു’ അദ്ദേഹം പറഞ്ഞത്.