സൌഹൃദത്തിന്‍റെ പുറത്ത് ചെയ്ത കഥാപാത്രം; പക്ഷേ എന്നെന്നും ഓര്‍മിക്കപ്പെടുന്നതായി.

വളരെ വ്യത്യസ്ഥമായ അഭിനയ ശൈലികൊണ്ട് മലയാളികളുടെ മനം കവര്‍ന്ന കലാകാരിയാണ് ഉര്‍വശി. അഭിനയ കലയുടെ മര്‍മം അറിഞ്ഞ അപൂര്‍വം ചില കലാ കാരന്മാരില്‍ ഒരാളാണ് ഈ അഭിനയേത്രി. നായകന്‍റെ നിഴലായി ഒതുങ്ങാതെ സ്വന്തമായി ഒരു സ്പെയിസ് സൃഷ്ടിക്കുന്ന ആഴം ഉള്ള വേഷങ്ങളാണ് ഉര്‍വശി കൂടുതലായും ചെയ്തിരുന്നത്. എന്നാല്‍ വളരെ വിരളമായി മാത്രം തീരെ പ്രധാന്യം കുറഞ്ഞ വേഷങ്ങളിലും ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. അതിലൊന്നാണ് യോദ്ധാ എന്ന ചിത്രത്തിലെ ദമയന്തി എന്ന കഥാപാത്രം.    


സൌഹൃദത്തിന്‍റെ പുറത്ത് ചെയ്ത  വലിയ നായിക പ്രാധാന്യമില്ലാത്ത ചിത്രമാണ് യോദ്ധ. ചിത്രം ഏവര്‍ഗ്രീന്‍ ഹിറ്റ് ആയതോടെ ഉര്‍വശിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.  സംവിധായകന്‍ സംഗീത് ശിവൻ്റെ  അഭ്യര്‍ത്ഥനയെ മാനിച്ചാണ്  അക്കാലത്തെ മുന്‍നിര നായികയായ ഉര്‍വശി ദമയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജഗതിയുടെ അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിൻ്റെ മുറപ്പെണ്ണാണ്  ചിത്രത്തില്‍ ഉര്‍വശി. വളരെ കുറിച്ച് സീനുകളില്‍ മാത്രമേ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ.  

തീരെ ചെറിയ ഒരു കഥാപാത്രമാണെന്ന് അറിഞ്ഞിട്ടും യോദ്ധയില്‍ അഭിനയിക്കാന്‍ ഉര്‍വശി സമ്മതം അറിയിക്കുകയായിരുന്നു. അതിനുള്ള തന്‍റെ നന്ദിയും കടപ്പാടും എന്നും ഉര്‍വശിയോട് ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവന്‍  പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സൗഹൃദത്തിൻ്റെ പേരില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ദമയന്തിയെന്ന് ഉര്‍വശിയും വ്യക്തമാക്കിയിട്ടുണ്ട്. ഏതായലും യോദ്ധാ എന്ന ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ ഏവരുടെയും മനസ്സിലേക്ക് അരിശും മൂട്ടില്‍ അപ്പുക്കുട്ടനും ദമയന്തിയും ഒരുപോലെ കടന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published.