ബിഗ് സ്ക്രീനിലെന്നപോലെ സമൂഹ മാധ്യമങ്ങളിലും വളരെയധികം ആക്ടീവാണ് പ്രിയ നടന് മോഹന്‍ലാല്‍. മിക്കപ്പോയഴും തന്റെ സിനിമാവിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള അപൂര്‍വ നിമിഷങ്ങളും പാചക വീഡിയോകളുമൊക്കെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ കാത്തിരിക്കുന്ന ആരാധകര്ക്കയി പങ്കുവയ്ക്കാറുണ്ട്.

കുറച്ചു ദിവസം മുന്‍പാണ് തൻ്റെ അരുമയായ ബെയ്ലിയെന്ന നായ്ക്കുട്ടിയെ കയ്യിലെടുത്തു നില്ക്കുന്ന ഫൊട്ടോ അദ്ദേഹം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആ ചിത്രം കണ്ട ആരാധകരുടെ മനം കവര്‍ന്നത് മോഹന്‍ലാലിൻ്റെ കയ്യിലെ വളരെ വ്യത്യസ്ഥമായ ലുക്ക് ഉള്ള വാച്ചായിരുന്നു. ഇത് ഏത് കമ്പനിയുടേതാണ് വാച്ചാണെന്നും ഇതിൻ്റെ വില എത്രയാണെന്നുമുള്ള സമൂഹ മാധ്യമങ്ങളില്‍ പലരും ചര്‍ച്ചയ്ക്ക് വിധേയമാക്കി. എല്ലാവരുടെയും തിരച്ചിലിനൊടുവില്‍ മോഹന്‍ലാലിൻ്റെ വാച്ചിൻ്റെ വില എത്രയാണെന്ന് പുറത്തുവന്നിരിക്കുകയാണ്.
ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റ് ലിമിറ്റഡ് എഡിഷന് വാച്ച് ആണിത്. 23,000 യൂറോ ആണ് ഇതിന്റെ വില. ഒരു വിഭാഗം ആളുകള്‍ തെളിവ് സഹിതം പറയുന്നത്. ഇത് ഇന്ത്യന്‍ രൂപ ഏകദേശം 20 ലക്ഷം രൂപയോളം വരും. മോഹന്‍ലാലിൻ്റെ വാച്ചിൻ്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബറിടം.
ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ്. ഹൈദരാബാദിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആണ് ‘ബ്രോ ഡാഡി’ സംവിധാനം നിര്‍വഹിക്കുന്നത്. ആൻ്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ആണ് ചിത്രവും നിര്‍മ്മിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലെന്നപോലെ മുന്നിലും പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധാനത്തിനൊപ്പം പൃഥ്വി ഒരു മികച്ച വേഷം അവതരിപ്പിക്കുന്നത്. ശ്രീജിത്ത് ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.