ഫ്ലാറ്റ് കിട്ടിയോ ; ബിഗ് ബോസ്സ് വിജയി മണിക്കുട്ടന്‍ പറയുന്നു.

മിനി സ്ക്രീനിലെ  ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് മലയാളം പ്രേക്ഷകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ടെലിവിഷന്‍ മാമാങ്കമാണ്. കൊണ്ടും കൊടുത്തും പറഞ്ഞും പറയിപ്പിച്ചും മുന്നേറുന്ന മനുഷ്യ മനസ്സുകളുടെ ഞാണിന്‍മേല്‍ കളിയാണ് ഈ പ്രോഗ്രാമിനെ മറ്റ് ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വേറിട്ടതാക്കുന്നത്. ആദ്യ സീസണിലും രണ്ടാം സീസണിലും പ്രേക്ഷകരുടെ ആകാംശയുടെ ആക്കം ക്രമാതീതമായി ഉയര്‍ത്തിയപ്പോള്‍ മൂന്നാം സീസ്സണ്‍  പ്രതീക്ഷിച്ചത്ര വിജയം ആയില്ല എന്നു തന്നെയാണ് ആ ദിവസ്സങ്ങളിലെ ടെലിവിഷന്‍ റേറ്റിംഗുകള്‍ കാണിക്കുന്നത്. രണ്ടാം സീസ്സണ്‍ പകുതിക്ക് വച്ച് ഉപേക്ഷിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ച  ഉയര്‍ത്തിക്കൊണ്ട് വരാന്‍ കാരണമായിരുന്നു. വിജയി ഇല്ലാതെ രണ്ടാം സീസണ്‍ അവസാനിച്ചെങ്കിലും  മൂന്നാം സീസണ്‍ പ്രേക്ഷകര്‍ ഏവരും പ്രതീക്ഷിച്ചതുപോലെ മണിക്കുട്ടന്‍തന്നെ വിജയി ആയി മാറി. 

ഫസ്റ്റ് റണ്ണറപ്പ് സായി വിഷ്ണു തിരഞ്ഞെടുക്കപ്പെട്ടു. ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനവും റംസാന്‍, അനൂപ് എന്നിവര്‍ നാലും അഞ്ചും സ്ഥാനവും കരസ്ഥമാക്കി. പതിവിന് വിപരീതമായി ഇക്കുറി 8 പേരാണ് ഫിനാലെയില്‍ ഉണ്ടായിരുന്നത്.  5 ഫൈനലിസ്റ്റുകളെ കൂടാതെ  കിടിലന്‍ ഫിറോസ്, ഋതു, നോബി എന്നിവരായിരുന്നു ഫിനാലെയില്‍ എത്തിയ ബാക്കി മൂന്ന് മത്സരാര്‍ഥികള്‍. ഏവരും ഏറെ ആകാംക്ഷയോടെയായിരുന്നു സീസണ്‍ 3 യുടെ ഫിനാലെയാക്കായി കാത്തിരുന്നത്. 

മത്സരശേഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് വിജയിക്ക് വാക്ക്ദാനം ചെയ്തിരുന്ന ഫ്ലാറ്റിനെ കുറിച്ചായിരുന്നു. മണിക്കുട്ടന് ഫ്ലാറ്റ്  കിട്ടിയോ എന്നാണ് എല്ലാവരും അന്വേഷിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മണിക്കുട്ടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  

തന്‍റെ  ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിൻ്റെ  ബിഗ് ബോസ്സ് മത്സരത്തിലെ  പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകള്‍ നല്‍കിയ തന്‍റെ  പ്രിയപ്പെട്ട  പ്രേക്ഷകരോട്, Confident Group തന്നെ വിളിച്ച സന്തോഷം അറിയുക്കുന്നതായി മണിക്കുട്ടന്‍ കുറിച്ചു.  ഉടനെ തന്നെ തനിക്ക്  വീട് കൈ മാറുമെന്ന വിവരം ലഭിച്ചതായി അദ്ദേഹം പറയുകയുണ്ടായി. തനിക്ക് ലഭിച്ച  ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതുകൊണ്ട് തന്നെ  അതിൻ്റെ  പേരും അങ്ങനെ തന്നെ ആയിരിക്കും. വിജയിച്ച തന്നെ വിളിച്ചു ആശംസകള്‍ അറിയിച്ച Confident Group, Lana Technologies, Asianet, Bigg Boss Show, എന്നും സ്നേഹിക്കുകയും  പ്രോത്സാഹിപ്പിക്കുകയും , ഒപ്പം  തന്‍റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍, എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും  മണിക്കുട്ടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published.