15 കോടി മുടക്കിയാല്‍ ബാബു ആൻ്റണി വച്ച്‌ വാരിയംകുന്നന്‍ ചെയ്യാമെന്ന് പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലു ആ തീരുമാനത്തില്‍ നിന്ന് പിന്മാറി, കാരണമാണ് ബഹു രസം..

15 കോടി മുടക്കിയാല്‍ ബാബു ആൻ്റണിയെ വച്ച്‌ വാരിയംകുന്നന്‍ എന്ന ചിത്രം ചെയ്യാമെന്ന് വെല്ലുവിളിച്ച സംവിധായകന്‍ ഒമര്‍ ലുലു ഇപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി സ്ഥിരീകരിച്ചു. അതിനുള്ള പ്രധാന കാരണമായി അദ്ദേഹം പറയുന്നത്  ഐ വി ശശി സംവിധാനം ചെയ്ത ‘1921’ എന്ന ചിത്രം വീണ്ടും കണ്ടു എന്നതാണ്.  ഒമര്‍ ലുലുവിൻ്റെ വാരിയംകുന്നൻ്റെ പോസ്റ്റ്‌ കണ്ട് ഇ സി എച്ച്‌ ഗ്രൂപ്പ് എം ഡി ഇക്ബാല്‍ മാര്‍ക്കോണി ഫോണില്‍ ബന്ധപ്പെട്ട്  വാരിയംകുന്നന്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായതായി അറിയിച്ചെന്നു  ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി. 

ആ ഒരു ആത്മവിശ്വാസത്തിലാണ്  ദാമോദരന്‍ മാഷ് തിരക്കഥ  എഴുതി ഐ വി ശശി സംവിധാനം ചെയ്ത “1921” കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടത്. എന്നാല്‍ അത് കണ്ടപ്പോള്‍ ഇനി ഒരു വാരിയംകുന്നൻ്റെ ആവശ്യമില്ലെന്ന് തോന്നിയതായും അദ്ദേഹം വിശദീകരിക്കുന്നു. 

വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും വടക്കന്‍ മലബാറിലെ ഖിലാഫത്തിൻ്റെ മുന്നേറ്റവുമെല്ലാം “1921”ല്‍ വളരെ ഭംഗിയായി തന്നെ  പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്ന് തനിക്ക് തോന്നുന്നില്ല. അതിനാലാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയാതെന്ന് അദ്ദേഹം കുറിച്ചു. 

ബാബു ആൻ്റണിയെ  വെച്ച്‌ 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള ഒരു നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇത്രനാളും കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്നായിരുന്നു ഒമര്‍ ലുലു ഫെയിസ് ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published.