ആ നടനെ ഇനിയും മലയാള സിനിമ ഉപയോഗിച്ചിട്ടില്ല ; മുരളി ഗോപി.

മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിയുടെ മകന്‍ എന്ന ലേബലില്‍
സിനിമയിലേക്ക് കടന്നു വന്ന കലാകാരനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന വലിയൊരു നടന്‍റെ പാരമ്പര്യം പിന്‍ പറ്റുന്ന അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഒരു നടന്‍ എന്നതിനപ്പുറം ഒരു പടി കൂടി കടന്ന് ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ കൂടി സ്വീകാര്യനാണ്.  ഇന്ന് മലയാള സിനിമയിലെ  തിരക്കുള്ള നടനും, തിരക്കഥാകൃത്തുമാണ് അദ്ദേഹം.

നടന്‍ എന്ന നിലയിലും സൂപ്പര്‍ തിരക്കഥാകൃത്ത് എന്ന നിലയിലും കഴിവ് തെളിയിച്ച അദ്ദേഹം പ്രശസ്ത നടന്‍ ദിലീപിനെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുകയുണ്ടായി. നിരവധി ജനപ്രിയ ഹിറ്റുകള്‍ സമ്മാനിച്ച ദിലീപ് എന്ന നടനെ ഇന്നും മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്ന്  മുരളി ഗോപി പ്രസ്താവിച്ചു. ഇന്നോളം  നിരവധി ബ്ലോക് ബസ്തര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച  ദിലീപിൻ്റെ പകുതി കഴിവ് മാത്രമേ ഇപ്പൊഴും ഉപയോഗിച്ചിട്ടുള്ളുവെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുരളി ഗോപി പറയുകയുണ്ടായി. 

മുരളി ഗോപിയുടെ അഭിപ്രായത്തില്‍ ദിലീപ് ഒരുപാട് എക്സ്‌പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. അദ്ദേഹം വാദിക്കുന്നു. തന്‍റെ കാഴ്ച്ചപ്പാടില്‍ ഒരു നടന്‍ എന്ന നിലയില്‍ ഇപ്പൊഴും വെറും 50 ശതമാനം മാത്രമേ ദിലീപിൻ്റെതായി പുറത്തു വന്നിട്ടുളളൂ. തന്‍റെ തിരക്കഥയില്‍ പുറത്തു വന്ന കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേയ്ഡ്സ് അവതരിപ്പിക്കാന്‍ പറ്റിയ ആ വേഷം ദിലീപ് നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് മുരളി ഗോപി പറയുന്നു.

Leave a Reply

Your email address will not be published.