“ആള് തനി ശുദ്ധനാണ്, പക്ഷേ… ” മമ്മൂട്ടിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ.

മലയാളികള്‍ക്ക് ചിര പരിചിതമായ അമ്മ മുഖം ആണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ളത്. ഈ കലാകാരിയെ പൊതുവേ മലയാളികള്‍ ഏവരും കാണുന്നത് സ്വന്തം അമ്മയെപ്പോലെ തന്നെയാണ്. മലയാള ചലചിത്ര ലോകത്തെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയെല്ലാം അമ്മയായി തിളങ്ങിയ നടിയാണ് ഈ അഭിനയേത്രി. തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള നടന്മാരുടെ പോലും അമ്മ വേഷം നന്നേ ചെറുപ്പത്തില്‍ തന്നെ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഇന്നും മലയാളത്തിലെ ഒട്ടു മിക്ക സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി ഈ നടി തിളങ്ങി നില്ക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത ഹൃദയ ബന്ധം ഉള്ള ഇവര്‍ മോഹന്‍ലാലിൻ്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകര്‍ പോലും ഉണ്ട്. ഇത് കവിയൂര്‍ പൊന്നമ്മ  തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരവസരത്തില്‍ മമ്മൂട്ടിയെ കുറിച്ച്‌ കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ സോഷ്യമ് മീഡിയ കൊണ്ടാടി എന്നതാണ് വാസ്തവം. 

മോഹന്‍ലാലിനേക്കാള്‍ മുന്‍പ് തൻ്റെ മകനായി അഭിനയിച്ചത് മമ്മൂട്ടിയാണെന്ന് അവര്‍ പറയുന്നു.  രണ്ട് പേരും തമ്മില്‍ തനിക്ക് ഒരു  വ്യത്യാസവും ഇല്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റിലേക്ക് മമ്മൂട്ടി ഒരു വണ്ടി കൊണ്ടുവന്നു. എന്നിട്ട് തന്നോട്  അതില്‍ കയറാന്‍ പറഞ്ഞു. പിന്നീട് തന്നെയും കൊണ്ട്  ഒറ്റപ്പാലം മുഴുവന്‍ കറങ്ങി. മമ്മൂട്ടിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലന്നു കവിയൂര്‍ പൊന്നമ്മ പറയുന്നു. പക്ഷേ, ആള് തനി ശുദ്ധനാണ് സ്‌നേഹം പ്രകടിപ്പിക്കണം എന്നതാണ് തന്റെ പക്ഷം. നടന്‍ സത്യൻ്റെ  വേറൊരു പതിപ്പാണ്. സ്‌നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടിയെന്നും കവിയൂര്‍ പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.