“കല്‍പ്പന ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നി” അമ്മ.

അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അതുല്യ കലാകാരിയാണ് കല്‍പന. നമുക്ക് മറക്കാനാവാത്ത എത്രയെത്ര നിമിഷങ്ങള്‍ സമ്മാനിച്ചാണ്
അവര്‍ ഇഹലോക വാസം വെടിഞ്ഞത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. തൻ്റെ വ്യത്യസ്തമായ അഭിനയം കൊണ്ട് ഏറെ ശ്രദ്ധേയയായ ഒരു കലാകാരിയാണ്  കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് കൽപ്പനയെ വിശേഷിപ്പിക്കുന്നത്.

ജഗതിയും കല്‍പ്പനയും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.  ഞാൻ കൽപ്പന എന്ന പേരില്‍ ഒരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു. ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്.

നടിയുടെ വിയോഗ ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍  കല്‍പ്പനയെക്കുറിച്ച് അമ്മ വിജയലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയം ആയി. 

വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമതകള്‍ മാത്രമാണ് കല്‍പ്പന തന്നോട് മറച്ചുവെച്ചതെന്ന് അമ്മ വിജയലക്ഷ്മി പറയുകയുണ്ടായി.  ഒരുപക്ഷേ അതൊക്കെ കേട്ട് താന്‍ വിഷമിച്ചാലോ എന്നതുകൊണ്ടാകാം  കല്‍പ്പന അതൊന്നും പറയാതിരുന്നത്. വിവാഹ മോചനം സംഭവിച്ചാല്‍ അത് കുടുംബത്തിന് നാണക്കേടുണ്ടാക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. 

അത്  വലിയ വേദനയാകുമെന്ന് കല്‍പ്പന ഭയന്നിരുന്നു. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളില്‍ അതൊക്കെ  അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ കല്‍പ്പന  ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് തനിക്ക് തോന്നിയതായും അവര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published.