“ഈ മൊതലിനെ എങ്ങനെ ബാലന്‍സ് ചെയ്യും എന്ന ഭയം ഉണ്ടായിരുന്നു” കലാഭവന്‍ ഷാജോണ്‍.

മിമിക്രിയിലൂടെയാണ് കലാഭവന്‍ ഷാജോണ്‍ തിരശീലക്കു മുന്നിലേക്ക് എത്തുന്നത്.  ആദ്യ നാളുകളില്‍ കോമഡി കഥാപ്രത്രങ്ങളിലൂടെയാണ് ഷാജോണ്‍ തന്‍റെ വരവ് അറിയിച്ചത്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു. പിന്നെ പതിയെ സ്വഭാവ നടനായി മാറുകയായിരുന്നു.   ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന്‍
എന്ന  അകഥാപാത്രം ആണ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തില്‍ ബ്രേക്കാവുന്നത്.  തുടര്‍ന്നങ്ങോട്ട് അതുവരെ ഉണ്ടായിരുന്ന ട്രാക്ക് പാടേ മാറി. പൃഥിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തിലെ വേഷം ഷജോണിന് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.  

താന്‍ അഭിനയിച്ചതില്‍ ഏറെ ടെന്‍ഷനോടെ ചെയ്ത കഥാപാത്രം ലൂസിഫറിലേതാണെന്ന് ഷാജോണ്‍ തുറന്നു പറയുകയുണ്ടായി. ലൂസിഫറില്‍ അഭിനയിച്ചപ്പോഴാണ് മുന്‍പില്ലാത്ത വിധം  ടെന്‍ഷന്‍ തോന്നിയത്. താന്‍ സംവിധാനം ചെയ്ത സിനിമയാണ് ആദ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞപ്പോഴാണ് പൃഥ്വിരാജ് ‘ലൂസിഫര്‍’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതും തന്നെ അതിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നതും. ആ സെറ്റില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കൂടുതല്‍ ടെന്‍ഷനായി. സിനിമയുടെ എല്ലാ കാര്യങ്ങളിലും ആഗ്രഗണ്യനായ പൃഥ്വിരാജിനെ തന്‍റെ സിനിമയില്‍ എങ്ങനെ മാനേജ് ചെയ്യും എന്നാണ് ആദ്യം ചിന്തിച്ചത്. ഈ മൊതലിനെ എങ്ങനെ ബാലന്‍സ് ചെയ്യും എന്നായിരുന്നു ചിന്ത. ‘ലൂസിഫര്‍’ എന്ന സിനിമ പൃഥ്വിരാജ് ചെയ്യുന്നത് കണ്മുന്നില്‍ കാണുകയാണ്, അതുകൊണ്ട് തന്നെ താന്‍ ഇനി സിനിമ ചെയ്യുമ്പോള്‍ എന്താകും എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ വിചാരിച്ച അത്രയും സമ്മര്‍ദ്ദം ഇല്ലായിരുന്നു. വളരെ ഈസിയായി തന്നെ ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രം തനിക്ക് ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്ന് ഷാജോണ്‍ പറയുന്നു.

Leave a Reply

Your email address will not be published.