മമ്മൂട്ടി വിളിച്ചിരുന്നെങ്കില്‍ സുരേഷ് ഗോപി ആ ചിത്രത്തില്‍ അഭിനയിക്കുമായിരുന്നു; പക്ഷേ മമ്മൂട്ടി വിളിച്ചില്ല… കാരണം ഇതാണ്..

എം.ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് പഴശ്ശിരാജ. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായ എടച്ചേന കുങ്കനെ അവതരിപ്പിച്ചത് തമിഴ് നടന്‍ ശരത് കുമാര്‍ ആണ്. എന്നാല്‍, ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ശരത് കുമാറിനെ ആയിരുന്നില്ല ആദ്യം നിശ്ചയിച്ചിരുന്നത്. 

സുരേഷ് ഗോപിയെയാണ് എടച്ചേന കുങ്കന്‍ ആയി ആദ്യം തീരുമാനിച്ചിരുന്നത്. തൻ്റെ  കരിയറില്‍ സുരേഷ് ഗോപി വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍. മമ്മൂട്ടിയുമായി പിണങ്ങിയിരുന്നതിനാലാണ് ആ ചിത്രത്തോട് സുരേഷ് ഗോപി ‘നോ’ പറഞ്ഞത്. അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അങ്ങനെയാണ് എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ ശരത് കുമാറിനെ സമീപിക്കുന്നത്. എന്നാല്‍  ഈ ചിത്രത്തില്‍ സുരേഷ് ഗോപി എടച്ചേന കുങ്കന്‍ ആകണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ  മമ്മൂട്ടി നേരിട്ടു വിളിക്കാന്‍ തയ്യാറായില്ല. ഒരുപക്ഷേ മമ്മൂട്ടി വിളിച്ചിരുന്നെങ്കില്‍ സുരേഷ് ഗോപി പിണക്കം മറന്ന് പഴശ്ശിരാജയില്‍ അഭിനയിച്ചേനെ. സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ‘നോ’ പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു, എന്നാണ് ഇതേക്കുറിച്ച് ഹരിഹരന്‍ പിന്നീട് വെളിപ്പെടുത്തിയത്.

മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷനില്‍ വന്ന എല്ലാ ചിത്രങ്ങളും ഒരുകാലത്ത് തിയറ്ററുകളില്‍ വന്‍ വിജയങ്ങളായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. എന്നല്‍ പിന്നീട് ഇവര്‍ തമ്മില്‍ കടുത്ത ശത്രുതയിലായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്നത്. എന്നാല്‍ ഇവര്‍ക്കിടയിലെ പിണക്കത്തിൻ്റെ കാര്യം ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല..

Leave a Reply

Your email address will not be published.