അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റവും അധികം ആഘോഷത്തോടെ കൊണ്ടാടിയ ഒരു താര വിവാഹമായിരുന്നു യുവ കൃഷ്ണയുടെയും മൃദുല വിജയിൻ്റെയും. സീരിയല്‍ താരങ്ങളായ ഇവര്‍ രണ്ട് പേരും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യ ആണ്.

കഴിഞ്ഞ വർഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇത് ഒരിക്കലും ഒരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ചേര്‍ന്ന് ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഇരുവരും ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും ശ്രദ്ധേയയാണ് മൃദുല വിജയ്. യൂട്യൂബില്‍ വ്ളോഗും ചെയ്യുന്നുണ്ട് താരം. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനായത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ
ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷത്തിൻ്റെ വിഡിയോ താരം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷത്തിൻ്റെ വിഡിയോ ആണ് താരം തന്റെ തന്നെ യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകര്ക്കയി പങ്കു വച്ചത്. ഇവര്‍ രണ്ട് പേരും പാലക്കാട് പുതിയ വീട് വച്ച് താമസത്തിനൊരുങ്ങുന്ന സന്തോഷത്തിലാണ് ഇപ്പോള്‍. വളരെ ചിലവു കുറച്ച് നിര്‍മിച്ച ഒരുനില വീടാണ് ഇപ്പോള്‍ പണിയുന്നതെന്നും എന്നാല്‍ ഇത് ഭാവിയില്‍ വിപുലീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇവര്‍ വീഡിയോയിലൂടെ പറയുന്നു. മാസത്തില്‍ ഒരിക്കല്‍ മാത്രം പാലക്കാട്ടേക്ക് വന്ന് പോയിരുന്ന ഇവര്‍ ഇപ്പോള്‍ അവിടെ സ്വന്തമായി ഒരു വിലാസം ഉണ്ടാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്.