ലൈംഗീകതയുടെ അതിപ്രസരം കൊണ്ട് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വലിയ ചര്‍ച്ചയായ ആ നോവല്‍ സിനിമയാകുന്നു ; വിവിധ ലോക രാജ്യങ്ങളില്‍ സ്വകാര്യമായി പ്രസ്സിദ്ധീകരിച്ച വിവാദ നോവല്‍.

ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ വളരെയേറെ കോളിളക്കം സൃഷ്ടിച്ച ഒരു നോവലായിരുന്നു ഡി.എച്ച്. ലോറന്‍സ് എഴുതിയ  ‘ലേഡി ചാറ്റർലി’യുടെ കാമുകൻ. ഇപ്പോള്‍ പുറത്തു വരുന്ന വാർത്ത  ശരിയാണെങ്കില്‍ ഈ നോവല്‍ ഉടന്‍ സിനിമയാകും. നെറ്റ്ഫ്ലിക്സ് ആണ് ഇത് പ്രഖ്യാപിച്ചിരിക്കുകയാണ്. അഭിനയിക്കുന്നത് പ്രശസ്ത നടി എമ്മ കോറിൻ ആണ്. 

അരയ്ക്കു കീഴ്പോട്ട് തളര്‍ന്ന ക്ലിഫോര്‍ഡ് എന്ന പ്രഭുവിൻ്റെ ഭാര്യ ലേഡി ചാറ്റര്‍ലി പ്രഭ്വിയും അവരുടെ മെല്ലേഴ്‌സ് എന്ന തോട്ടക്കാരനും തമ്മിലുള്ള വഴി വിട്ട ബന്ധവും രതിയുമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം. 1928 -ലാണ് ആദ്യമായി ഇത് സ്വകാര്യമായി ഇറ്റലിയിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1929 -ൽ ഫ്രാൻസിലും ആസ്ട്രേലിയയിലുമായി ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോഴും പരസ്യമായി പ്രസ്സിദ്ധീകരിച്ചിരുന്നില്ല.  

നിരവധി അസഭ്യ സംസാരവും അശ്ലീല ഉള്ളടക്കവുമുള്ളതാണ് ഈ നോവൽ എന്ന് കാണിച്ച് ഇത് പ്രസിദ്ധീകരിച്ച പെൻ​ഗ്വിൻ ബുക്കിന് കോടതി കയറേണ്ടി വന്നു. എന്നാൽ, കേസില്‍ പെൻ​ഗ്വിൻ ബുക്സ് ജയിച്ചത്തോടെ മൂന്ന് മില്ല്യൺ കോപ്പികളാണ് പുസ്തകം വിറ്റഴിഞ്ഞത്. രഹസ്യമായിട്ടായിരുന്നു പലരും ലേഡി ചാറ്റർലിയുടെ കാമുകൻ വായിച്ചിരുന്നത്. ഈ പുസ്തകത്തില്‍ ലേഡി ചാറ്റര്‍ലിയുടെയും തോട്ടക്കാരനായ മെല്ലേയ്സണിന്‍റെയും രതിയുടെ സൂക്ഷ്‍മവിവരങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.  വിവാദമായെങ്കിലും  ഇന്നും ഈ പുസ്തകത്തിന്‍റെ നിരവധി പരിഭാഷകള്‍ ലഭ്യമാണ്.

ലൈം​ഗികത കൊണ്ട് മാത്രം വിവാദമായ  നോവലാണ് ലേഡി ചാറ്റർലിയുടെ കാമുകൻ. അക്കാലത്തെ വിക്ടോറിയൻ സദാചാരങ്ങളെ വെല്ലുവിളിച്ച് വിവാദമായ ഈ പുസ്തകത്തിനു ലോകത്തിൻ്റെ നാനാ  ഭാ​ഗങ്ങളിലും ഇപ്പോഴും നിരവധി ആരാധകരുണ്ട്.

Leave a Reply

Your email address will not be published.