ഫോട്ടോ ഷൂട്ടിന് വേണ്ടി വിവസ്ത്രയാകാനും തയ്യാര്‍…. തൻ്റെ ശരീരത്തെ മറ്റുള്ളവര്‍ പുകഴ്ത്തുന്നത് കാണുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.. യുവ മോഡല്‍.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്മൃതി മോഡലിംഗ് രംഗത്തേയ്ക്ക് കടന്നുവന്നിട്ട് അധികമായിട്ടില്ല. ഇവര്‍ മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത് ബോള്‍ഡ് ആയിട്ടാണ്. ഇതിലൂടെ ഒരുപിടി ആരാധകരെയും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഡാലിയ എന്ന പേരില്‍  അറിയപ്പെടുന്ന ഇവര്‍ തൻ്റെ ഫോട്ടോഷൂട്ടുകള്‍ക്ക് നേരെയുള്ള വിമർശങ്ങൾക്ക് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയുണ്ടായി. 

തന്‍റെ ഭര്‍ത്താവ് ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. എന്നാല്‍ വിവാഹ ശേഷം രണ്ടു കുട്ടികളുടെ അമ്മയായി, പ്രസവവും അതിന് ശേഷമുണ്ടായ ശാരീരിക മാറ്റങ്ങളും പാഷനായ മോഡലിംഗിന് ഒരു വിലങ്ങു തടിയായി മാറി. അപ്പോഴാണ് മോഡല്‍ ആയ തന്‍റെ സുഹൃത്ത് പ്രചോദനം നല്കിയത്.  ഒരു മോഡല്‍ ആകാന്‍ വേണ്ടത്  അഭിനിവേശവും കോണ്‍ഫിഡന്‍സുമാണ്, അല്ലാതെ നിറമോ തടിയോ അല്ല.ആദ്യ നാളുകളില്‍ സാധാരണ ഫോട്ടോഷൂട്ടുകള്‍ മാത്രമായിരുന്നു ചെയ്തത്. പിന്നീടാണ് ബോള്‍ഡ് ശൈലിയിലുള്ള വസ്ത്രധാരണം തുടങ്ങിയത്.   അതോടെയാണ് ആരാധകര്‍ കൂടി വന്നത്. ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള, ചിത്രങ്ങളാണ് ആഗ്രഹിക്കുന്നത്. അല്ലാതെ വെറും ശരീരപ്രദര്‍ശനം മാത്രമല്ല ഉദ്ദേശിക്കുന്നത്. തൻ്റെ ശരീരത്തെ മറ്റുള്ളവര്‍ പുകഴ്ത്തുന്നത് കാണുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യാനും ഒരു മടിയുമില്ല.  അത്തരത്തില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്പോള്‍ സമൂഹത്തിന്‍റെ ധാരണ ആ പെണ്‍കുട്ടി മോശം സ്വഭാവത്തിലുള്ളതാണ് എന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ശരീര പ്രദര്‍ശനം ഒരു കലയാണ്. ഫോട്ടോഷൂട്ടിനെ ഒരു ആര്‍ട്ട് ആയാണ് കാണുന്നത്. മോഡലിങ്ങില്‍ ശരീര പ്രദര്‍ശനം നടത്തുന്നത്  കലയുടെ ഭാഗമാണ്, അല്ലാതെ ശാരീരികമായി വഴങ്ങി കൊടുക്കലല്ല. 

മോഡലിങ്ങിനെ ഒരു കലയായി കാണാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇത് ഒരു  പാഷന്‍ ആണ്, അല്ലാതെ കാമം കരഞ്ഞു തീര്‍ക്കുന്നതല്ല എന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്.

Leave a Reply

Your email address will not be published.