മലയാള സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് ശ്വേത മേനോന്‍….

1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം  കരസ്ഥമാക്കിയ അഭിനയേത്രിയാണ് ശ്വേത മേനോന്‍. കേരളത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിതാ ആണ് അവര്‍. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരവും ശ്വേതയ്ക്ക് ലഭിക്കുകയുണ്ടായി.മമ്മൂട്ടി നായകനായി അഭിനയിച്ച ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേത തന്‍റെ സിനിമാ ജീവിതം തുടങ്ങുന്നത്. ഈ ചിത്രം സംവിധാനം നിര്‍വഹിച്ചത്  ജോമോൻ ആണ്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന്  ശേഷമാണ്  ശ്വേത മോഡലിങ്ങിലേയ്ക്ക് കടക്കുന്നത്. നിരവധി
വലിയ ബ്രാന്‍റുകള്‍ക്ക് വേണ്ടി ശ്വേത പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. ബോളീവുഡിലുള്‍പ്പടെ തന്‍റെ സാന്നിധ്യം അറിയിച്ച ഇവര്‍ ഹിന്ദി ഉള്‍പ്പടെ വിവിധ തരം ഭാഷകളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമാ മേഖലയിലുള്ള കാസ്റ്റിങ് കൌച്ചിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

ശ്വേതയുടെ അഭിപ്രായത്തില്‍ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പൊതുവായി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ​പ്ര​ശ്‌​ന​ങ്ങ​ളെ ന​മ്മ​ള്‍ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു അല്ലങ്കില്‍ എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം. പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍ സ്വ​ന്ത​മാ​യി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​ണം, എ​ല്ലാ​ത്തി​നും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. മ​ല​യാ​ള സി​നി​മ​യി​ല്‍ കാ​സ്റ്റിം​ഗ് കൗ​ച്ച്‌ ഉ​ണ്ടോ എ​ന്നു​ള്ള കാ​ര്യം തനിക്ക് അ​റി​യി​ല്ല. തന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രി​ക്ക​ലും സി​നി​മ​യി​ലേ​ക്ക് സ്ട്ര​ഗി​ള്‍ ചെ​യ്തു ക​ട​ന്നു​വ​രേ​ണ്ടി വ​ന്നി​ട്ടി​ല്ല, അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യവും  ​ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ന്നെ തന്‍റെ കൂ​ടെ അ​ഭി​ന​യി​ച്ച​വ​രാ​രും തന്നോട്  കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ പ​റ്റി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ട് തന്നെ  അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ പ​റ്റി​യൊ​ന്നും അ​റി​യി​ല്ലന്നും ശ്വേത ശ്വേ​ത മേ​നോ​ന്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.