“ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു” പേളി മാണി.


ബിഗ് ബോസ് ആദ്യ സീസണ്‍ 1  റണ്ണര്‍ അപ്പും പ്രശസ്ത നടിയും അവതാരകയുമായ പേളി മാണി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇന്ന് കേരളത്തിലുള്ള ഏറ്റവും സാക്സസ് ഫുള്‍ അവതരികയാണ് പേളി. മറ്റേതൊരു സെലിബ്രറ്റിയെ അപേക്ഷിച്ചു നോക്കിയാലും  സമൂഹ മാധ്യമങ്ങളില്‍ ഇത്രയധികം സജീവമായ മറ്റൊരു താരം ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. പേളിയുടെ  ഭര്‍ത്താവും സീരിയല്‍ താരവുമായ ശ്രീനിഷ് അരവിന്ദ്, മകള്‍ നില എന്നിവര്‍ക്കൊപ്പമുള്ള ജീവിത മുഹൂര്‍ത്തങ്ങളും ഇവര്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. 

മകള്‍ നില ഉണ്ടായതിന് ശേഷം മകള്‍ക്കൊപ്പമുള്ള എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തില്‍ പേളി പങ്ക് വച്ച  മകള്‍ക്കൊപ്പമുള്ള പുതിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്. മകള്‍ നിലയ്ക്ക് പാട്ട് പാടിക്കൊടുക്കുന്ന ഒരു  വീഡിയോയാണ് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. വളരെ പെട്ടന്നു തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു. പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് .

“ഒരു ഗായികയായ ഞാന്‍, എൻ്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു,” എന്നാണ് ഇതിനോടൊപ്പം പേളി കുറിച്ചത്. 

ചില സ്വരങ്ങള്‍ മകള്‍ക്ക് പാടിക്കൊടുക്കാന്‍ ശ്രമിക്കുന്ന പേളിയും  അതിനൊപ്പിച്ച്  താളം പിടിക്കുന്ന മകളെയും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ നില കാലുകള്‍കൊണ്ട് പേളിയുടെ മുഖത്ത് ചവിട്ടുന്നുമുണ്ട്.  എന്നാല്‍ മകളുടെ കയ്യില്‍ നിന്നും മുഖത്ത് ചവിട്ടു കൊള്ളുന്ന  പേളിയുടെ ഭാവത്തിനാണ് പാട്ടിനേക്കാള്‍ കയ്യടി ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.

Leave a Reply

Your email address will not be published.