ഡിപ്രഷന്‍ വരുമ്പോള്‍ ഷോപ്പിംഗിനു പോകാറുണ്ട്.. അത് മറ്റൊരു അശ്വസ്സം; ഒപ്പം തന്‍റെ വീക്നെസ്സിനെക്കുറിച്ചും മഞ്ജരി തുറന്നു പറയുന്നു..

മലയാളത്തിലെ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച ഗായികമാരില്‍ ഒരാളാണ് മഞ്ജരി ബാബു. 2005-ൽ ഏറ്റവും മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിൻ്റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. മാത്രവുമല്ല നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിൻ്റെ അവാർഡ് രണ്ടു തവണയും ഈ ഗായികയെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ പഠിച്ചതും വളര്‍ന്നതും മസ്കറ്റിലാണ്. ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ഗള്‍ഫ് നാടുകളിലാണ് മഞ്ജരി പഠിച്ചതും വളര്‍ന്നതും.  

മലയാള സിനിമ തനിക്ക് എന്നും ഒരു വീക്ക്നെസ് ആണെന്നും, വിഷമം വരുമ്പോള്‍ ഏറ്റവും ഇഷ്ടമുള്ള മലയാള ചിത്രങ്ങള്‍ കാണുമെന്നും ഒരു അഭിമുഖത്തില്‍ മഞ്ജരി പറയുകയുണ്ടായി.

മലയാള സിനിമകള്‍ ചെറുപ്പം മുതലേ കാണുന്നത് തന്‍റെയൊരു  വീക്ക്നെസ്സാണ്. തനിക്ക് വിഷമം വരുബോള്‍ ഏറ്റവും കൂടുതല്‍  കാണുന്ന ചില സിനികളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്  കിളിച്ചുണ്ടന്‍ മാമ്പഴവും, പാണ്ടിപ്പടയുമൊക്കെ. മനസ്സിനെ റിലാക്സ് ആക്കുന്ന ചിത്രങ്ങളാണ് അവയൊക്കെ. എപ്പോള്‍ സങ്കടം വന്നാലും അത് പോലെയുള്ള മലയാള സിനിമകള്‍ തനിക്ക് ഒരു ആശ്വാസമാണ് അത് പോലെ ഇന്നസെന്‍റിൻ്റെയും സലിം കുമാറിൻ്റെയും കോമഡി കാണുമ്പോള്‍ മനസ്സ് എപ്പോഴും ഒന്ന് റിഫ്രെഷ് ആകും, അവര്‍ സ്ക്രീനില്‍ വരുമ്പോള്‍ തന്നെ നമുക്കും ഒരു പോസിറ്റിവ് വൈബ് ആണ്. മലയാള സിനിമ നല്‍കുന്ന അത്തരം ആശ്വാസങ്ങള്‍ വലുതാണ്, അത് പോലെ തന്നെ ഡിപ്രഷന്‍ വരുബോള്‍ താന്‍ ഷോപ്പിംഗ്‌ ചെയ്യാറുണ്ട്. സിനിമ പോലെ അതും മറ്റൊരു ആശ്വാസ്സമാണെന്നും മഞ്ജരി പറയുന്നു.

Leave a Reply

Your email address will not be published.